X

മാസങ്ങള്‍ നീണ്ട പ്രണയം; ജീവൻ വെടിഞ്ഞപ്പോൾ ഭക്ഷണമാക്കി: ഒരു ജാപ്പനീസ് പ്രണയകഥ

ഇതോടെ തന്റെ ശരീരത്തിനുള്ളില്‍ അവള്‍ ജീവിക്കുമെന്നാണ് യുവാവ് പറയുന്നത്

ഒരു പാറ്റയും മനുഷ്യനും തമ്മിലുള്ള പ്രണയം. ജീവിതത്തില്‍ നമുക്ക് ആരോടാണ് പ്രണയം തോന്നുകയെന്ന് പറയാനാകില്ല. റോബോട്ടിനെ പ്രണയിച്ച് വിവാഹം ചെയ്തവരും ലോകത്ത് ഉണ്ട്. എന്നാല്‍ പാറ്റയെ പ്രണയിക്കുന്നവര്‍ ഉണ്ടാകുമോ! അമ്പരക്കണ്ട, പാറ്റയെയും പ്രണയിക്കാമെന്നാണ് ജപ്പാന്‍ സ്വദേശിയായ 23 കാരന്‍ യൂത്ത ഷിനോഹാറയുടെ ജീവിതം വ്യക്തമാക്കുന്നത്.

എന്നാൽ, മാസങ്ങൾ നീണ്ട ബന്ധത്തിനിടെ പാറ്റ ജീവൻ വെടിഞ്ഞപ്പോഴുള്ള കാമുകന്റെ നടപടിയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ഒരു വര്‍ഷത്തോളം പ്രണയിച്ച പാറ്റ ചത്തപ്പോൾ ജാപ്പനീസ് യുവാവ് ഷിനോഹാറഅതിനെ ആഹാരമാക്കുകയാണുണ്ടായത്. ഇതോടെ തന്റെ ശരീരത്തിനുള്ളില്‍ അവള്‍ ജീവിക്കുമെന്നും ഷിനോഹാറ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി ആഫ്രിക്കയില്‍ നിന്നുമുള്ള ലിസ എന്ന പാറ്റയുമായി പ്രണയത്തിലാണ് ഇദ്ദേഹം. ഒരു ജാപ്പനീസ് മാധ്യമം പുറത്തുവിട്ട വീഡിയോയിലാണ് ഷിനോഹാറ പ്രകൃതിയോടും പ്രത്യേകിച്ച് പാറ്റയോടുമുള്ള തന്റെ സവിശേഷ പ്രണയത്തെക്കുറിച്ച് വ്യക്തമാക്കിയത്.

This post was last modified on February 2, 2019 12:32 pm

Related Post
Leave a Comment