X

‘ആടൈ’ അതിശയിപ്പിച്ചു, അമലയുടെ പ്രകടനം ഗംഭീര: കാര്‍ത്തിക് സുബ്ബരാജ്

ചിത്രത്തിന് തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമല പോള്‍ മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നത്

അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ആടൈ.മികച്ച പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവിധി പേരാണ് അമല പോളിനെയും സിനിമയേയും പ്രശംസിച്ച് രംഗത്തെത്തിയത്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജും അമലയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഗംഭീര പ്രകടനമാണ് അമല കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത് .

ആടൈ അതിശയിപ്പിച്ചെന്നും സ്വാതന്ത്ര്യം എന്ന വിഷയത്തെ ഗൗരവത്തോടെയും പിടിച്ചിരുത്തുന്ന വിധവും കൈകാര്യം ചെയ്‌തെന്നും കാര്‍ത്തിക് ട്വീറ്റ് ചെയ്തു. അമ്പരപ്പിക്കുന്ന സംവിധായകനാണ് രത്‌നകുമാറെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

ചിത്രത്തില്‍ ‘കാമിനി’ എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്‌നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആടൈ വിലക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത് വന്നിരുന്നു. അന്യ സംസ്ഥാനക്കാരിയായ അമലക്ക് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും, പണം മാത്രമാണ് അമല ലക്ഷ്യം വെക്കുന്നതെന്നുമായിരുന്നു രാജേശ്വരിയുടെ ആരോപണം.

ചിത്രത്തിന്റെ റിലീസ് ആദ്യം പ്രതിസന്ധിയിൽ ആയിരുന്നു.തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കീ ഡെലിവറി മെസേജ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കിയിരുന്നു. പിന്നീട് വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെയാണ് ആദ്യ ദിനം ചിത്രം പ്രദർശിപ്പിക്കാനായത്.

ചിത്രത്തിന് തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമല പോള്‍ മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നത്. നല്ല ചര്‍ച്ചകള്‍ക്ക് ഈ സിനിമ വഴിതെളിക്കുമെന്നും, ശക്തമായ കഥാപാത്രവും, കഥയും ചിത്രം ഞെട്ടിക്കുന്നത്, എ സര്‍ട്ടിഫീക്കറ്റ് പഠമാണിതെങ്കിലും അശ്ലീല പരമായതൊന്നും ഇതിലില്ല തുടങ്ങിയ അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് ഉണ്ടായിരിക്കുന്നത്.

സുനില്‍ സി കുര്യന്‍: തലസ്ഥാനത്തെ എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവ്, പിന്നീട് കോണ്‍ഗ്രസില്‍, ഒടുവില്‍ സിഎംപിയില്‍

This post was last modified on July 21, 2019 2:54 pm

Related Post
Leave a Comment