X

എഞ്ചിനീയർമാരാകാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമർശനം: കൈയടി നേടി മാധവന്റെ മറുപടി

മാധവൻ അഭിനയിച്ച 'രെഹ്‌നാ ഹൈ തേരെ ദിൽ മേം' എന്ന ബോളിവുഡ് സിനിമയെ അടിസ്ഥാനമാക്കിയാണ് ആരാധന്റെ വിമർശന കുറിപ്പ്

എഞ്ചിനീയർമാരാകാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചത്തിന്റെ പേരിൽ തന്നെ വിമർശിച്ച ആരധകന് മറുപടി നൽകി നടൻ മാധവൻ. ഷിറ്റിസ് ഷിനാസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റിനാണ് താരം മറുപടി നൽകിയത്.

മാധവൻ അഭിനയിച്ച ‘രെഹ്‌നാ ഹൈ തേരെ ദിൽ മേം’ എന്ന ബോളിവുഡ് സിനിമയെ അടിസ്ഥാനമാക്കിയാണ് ആരാധന്റെ വിമർശന കുറിപ്പ്. മാധവ് ശാസ്ത്രി എന്ന എഞ്ചിനീറിംഗ്‌ വിദ്യാർത്ഥിയായിട്ടാണ് മാധവൻ ഈ ചിത്രത്തിൽ എത്തുന്നത്.

ഇന്ന് എന്നിക്ക് ഭക്ഷണം എത്തിച്ചു തന്ന വ്യക്തി ഒരു എഞ്ചിനീയറാണ്.
അവൻ ആ കമ്പനിയിൽ വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മാധവനെ മെൻഷൻ ചെയ്യുകയും താങ്കളുടെ ‘രെഹ്‌നാ ഹൈ തേരെ ദിൽ മേം’ എന്ന സിനിമ ഒരുപാട് യുവാക്കളെ എങ്ങിനീറിങ്ങ് വിദ്യാർത്ഥികളാകാൻ സ്വാധിനിച്ചെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഞാനും ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയാണെനന്നായിരുന്നു മാധവന്റെ മറുപടി. സിനിമയിലും(3 ഇഡിയറ്റ്സ്) ജീവിതത്തിലും ഞാൻ എഞ്ചിനീയർ ആയിട്ടുണ്ടെനന്നായിരുന്നു തരാം ട്വീറ്റ് ചെയ്തത്. മിനുറ്റുകൾക്കുളിൽ തന്നെ താരത്തിന്റെ ട്വീറ്റ് വൈറൽ ആവുകയായിരുന്നു.