ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കളിയില്‍നിന്നും വിരമിച്ചെങ്കിലും സച്ചിനെ കുറിച്ചുള്ള ഓരോ ചെറിയ വാർത്തകളും ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമാണ്. സച്ചിന്റെ കളിജീവിതത്തിനൊപ്പം വളര്‍ന്ന മകളാണ് താരത്തെ ഏറ്റവുമൊടുവില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കിയ മകള്‍ സാറയ്‌ക്കൊപ്പം സച്ചിനും ഭാര്യയുടെ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ്.
“ബിരുദപഠനത്തിനായി മകള്‍ ലണ്ടനിലേക്ക് പോയത് ഇന്നലെയെന്നപോലെ തോന്നുന്നു.. ഇപ്പോഴിതാ ബിരുദം കഴിഞ്ഞിറങ്ങുകയാണ്. അഞ്ജലിയും താനും നിന്നെക്കെറിച്ച് ഏറെ അഭിമാനിക്കുന്നു. ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ” സൂപ്പർ താരം ചിത്രത്തോടൊപ്പം ട്വിറ്ററിങ് ഇങ്ങനെ കുറിച്ചു. ബിരുദദാന ചടങ്ങിനു ശേഷം സച്ചിനും അഞ്ജലിയും സാറയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ലണ്ടനില്‍നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ സാറ അമ്മയുടെ പാത പിന്തുടരുകയാകാം. മകന്‍ അര്‍ജുന്‍ അച്ഛനെപ്പോലെ ക്രിക്കറ്റ് കളിക്കാരനായപ്പോള്‍ മകള്‍ സാറ അമ്മയെപ്പോലെ വൈദ്യശാസ്ത്രത്തിലാണ് താത്പര്യം കാട്ടിയത്.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ച അര്‍ജുന്‍ ലണ്ടനില്‍ തനിച്ച് ചുറ്റിയടിച്ചും ഇംഗ്ലീഷ് വനിതാ താരത്തിനൊപ്പം ലഞ്ച് കഴിച്ചുമൊക്കെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Leave a Comment