ലോകഫുട്‌ബോളില്‍ ലയണല്‍ മെസിക്കും ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യുന്നവരുമുണ്ട്. ഇപ്പോള്‍ ഇരുവരും ആരാധക ശ്രദ്ധ നേടുന്നത് ഒരുമിച്ച് അഭിനയിച്ച പരസ്യത്തിലൂടെയാണ്.ആരാധകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഇരുവരുടെയും പ്രകടനം. പുറത്തിറങ്ങിയ പരസ്യത്തില്‍ പന്തുകൊണ്ടും കാലുകൊണ്ടും സ്‌കില്‍ ഫുട്‌ബോള്‍ കാണിച്ച് തരുകയാണ് സലായും മെസിയും.
പെപ്സിയുടെ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.പെട്രോള്‍ സ്റ്റേഷനില്‍ ചിത്രീകരിച്ച രംഗത്തില്‍ അവസാനത്തെ പെപ്സി ടിന്നിന് വേണ്ടി ഇരുവരും പന്ത് കൊണ്ട് നടത്തുന്ന പോര്. ഇരുവരും പന്ത് കൊണ്ട് പരസ്പരം പോരടിച്ച് നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ വന്ന് ആ ടിന്‍ കൈക്കലാക്കുന്നു. അവസാനം പെപ്സി ട്രക്കിന് പിന്നാലെ സലയും മെസിയും ഓടുന്നതാണ് പരസ്യം.
നേരത്തെ പന്തിന് മുകളില്‍ പെപ്സി കുപ്പി വെച്ച് പന്ത് ടയറിനുള്ളിലൂടെ അടിച്ച് മെസിയും, ടയറിന് മുകളിലിരിക്കുന്ന പെപ്സി ലക്ഷ്യം തെറ്റാതെ അടിച്ച് താഴെയിട്ട് സലയും എത്തിയിരുന്നു. ഈ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്.
Leave a Comment