X

ഹൃദയം പറിഞ്ഞുപോകുന്ന സങ്കടം ഉള്ളിൽ ഉണ്ട്, സിനിമയിലേയ്ക്ക് വലതു കാൽവച്ച് കയറുന്നത് അത്രമേൽ പാഠങ്ങൾ പഠിച്ചു കൊണ്ട്; ‘മൂന്നാം പ്രളയം’ സംവിധായകൻ രതീഷ് രാജു

ചിത്രം ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. എന്നാൽ പ്രഖ്യാപിച്ചതുപോലെ കേരളത്തിൽ എല്ലായിടത്തും സിനിമ റിലീസ് ചെയ്യാൻ സാധിച്ചില്ലെന്നാണ് സംവിധായകൻ രതീഷ് രാജു പറയുന്നത്.

കേരളം അനുഭവിച്ച പ്രളയം ഇതിവൃത്തമാക്കി യുവ എഴുത്തുകാരൻ രതീഷ് രാജു ഒരുക്കിയ ചിത്രമാണ് മൂന്നാം പ്രളയം. പ്രളയ പശ്ചാത്തലത്തിൽ മൂന്നു ദിവസം കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് സിനിമ പറയുന്നത്. 13 ദിവസം കൊണ്ടാണ് രതീഷ് രാജു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അഷ്ക്കർ സൗദാൻ ആണ് നായകൻ. ചിത്രം ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. എന്നാൽ പ്രഖ്യാപിച്ചതുപോലെ കേരളത്തിൽ എല്ലായിടത്തും സിനിമ റിലീസ് ചെയ്യാൻ സാധിച്ചില്ലെന്നാണ് സംവിധായകൻ രതീഷ് രാജു പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധസയാകാൻ തന്റെ ആദ്യ സിനിമ നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ച് പങ്കുവെക്കാത്തത്.

സംവിധായകൻ രതീഷ് രാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ജയിക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല… തോൽക്കരുത് എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ ജീവിതത്തിൽ…
എൻെറ സന്തോഷങ്ങളിൽ സന്തോഷിക്കുന്ന എൻെറ സങ്കടങ്ങളിൽ സങ്കടപ്പെടുന്ന എല്ലാവരോടും…
പുതിയ ആളുകളുടെ സിനിമകൾക്കും വലിയ താരനിരകൾ ഇല്ലാത്ത സിനിമകൾക്കും ഏറ്റവും അവസാന ഘട്ടത്തിൽ സംഭവിക്കുന്നത് തന്നെ ഞങ്ങളുടെ ” മൂന്നാം പ്രളയത്തിനും” സംഭവിച്ചു..
സൂക്ഷിക്കണേ എന്ന് എല്ലാവരും പറഞ്ഞ കടമ്പ….
നാളെ സിനിമ റിലീസ് ആണ്…. നേരത്തെ പ്രഖ്യാപിച്ചതുപോലെ..
കേരളത്തിൽ എല്ലായിടത്തും സിനിമ റിലീസ് ഇല്ല.. വളരെ കുറച്ചു തീയേറ്ററിൽ മാത്രമേ ഉള്ളൂ…അതുകൊണ്ട് തന്നെ പ്രിയപ്പെട്ടപലർക്കും സിനിമ കാണാൻ സാധിക്കില്ല.. എൻെറ , ഞങ്ങളുടെ ഒരുപാട് നാളത്തെ കണ്ണീരും വിയർപ്പും ആണ് ഇത്…
ഹൃദയം പറിഞ്ഞുപോകുന്ന സങ്കടം ഉള്ളിൽ ഉണ്ട്.. എന്ത് തന്നെയായാലും മലയാളസിനിമയിലേയ്ക്ക് വലതു കാൽവച്ച് കയറുന്നത് അത്രമേൽ പാഠങ്ങൾ പഠിച്ചുകൊണ്ടാണ്…
ഇരിക്കുന്ന ചില്ലയിൽ അല്ല ചിറകിൽ ആണ് വിശ്വാസം…
വലിയ അവകാശവാദങ്ങൾ ഒന്നും ഇല്ല.. ഒരു ചെറിയ സിനിമയാണ്.. ക്ളൈമാക്സ് കണ്ടിറങ്ങികഴിഞ്ഞ് നിങ്ങൾ പറയണേ…
( തിയറ്റർ ലിസ്റ്റ് ഇപ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കാണ്.. ഉടൻ ഇടാട്ടോ)
കൂടെ നിൽക്കുന്നവരോട് ഒന്ന് എന്നെ ചേർത്ത് പിടിക്കൂ.

സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടിമാലി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.