X

ബസിൽ നിന്നും ഇറങ്ങവേ ഡോർ തലയിലടിച്ച് വിദ്യാർത്ഥിനി മരിച്ചു

രാവിലെ നെടുമ്പറമ്പിൽ വച്ചായിരുന്നു അപകടം.

ആറ്റിങ്ങലിന് സമീപം നെടുമ്പറമ്പിൽ ബസിൽ നിന്നും ഇറങ്ങവേ ​ഡോർ തലയിലടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വാഹനത്തിന്റെ വാതിൽ തലയുടെ പുറകുവശത്തിടിച്ചാണ് അപകടമുണ്ടായത്. വെള്ളല്ലൂർ സ്വദേശി ഗായത്രി(19) യാണ് മരിച്ചത്.

വിദ്യാർത്ഥിനി ബസിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെ വാതിലടക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. രാവിലെ നെടുമ്പറമ്പിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സുബ്രഹ്മണ്യം എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡയിലെടുത്തു. നഗരൂർ പൊലീസാണ് നടപടിയെടുത്തത്.

 

ഭക്ഷണത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ സൊമാറ്റോയ്ക്കെതിരെ വിദ്വേഷ പ്രചരണവും അധിക്ഷേപവും