X

‘എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച്‌ കളഞ്ഞല്ലോ പൊന്നേ’; പാർവതിക്ക് മാത്തുക്കുട്ടിയുടെ മറുപടി

ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് പാർവതി സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമാകുന്നത്.

പുത്തൻ സ്റ്റൈലിൽ ആരാധകർക്ക് മുൻപിൽ എത്തിയ പാർവതിയെ ട്രോളി ആർ.ജെ. മാത്തുക്കുട്ടി.രണ്ടു നിറങ്ങൾ കൊണ്ട് തുന്നിച്ചേർത്ത ഒരു ഭാഗം റോസും, മറു ഭാഗം പച്ചയും നിറമുള്ള വസ്ത്രം അണിഞ്ഞു കൊണ്ട് നടി പാർവതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനായിരുന്നു മാത്തുക്കുട്ടിയുടെ കിടിലം മറുപടി.

മാത്തുവും കൂട്ടുകാരൻ രാജ് കലേഷും ഇരു കളറിലെ വേഷമിട്ട് ചേർന്ന് നില്കുന്ന ചിത്രവും ‘എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച്‌ കളഞ്ഞല്ലോ പൊന്നേ’ എന്ന അടിക്കുറുപ്പും കൂടി ആയപ്പോൾ മാത്തുക്കുട്ടിയുടെ പോസ്റ്റ് ഇൻസ്റ്റയിൽ വൈറൽ ആവുകയായിരുന്നു.

ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് പാർവതി സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥപറയുന്ന ‘ഉയരെ’ എന്ന ചിത്രത്തിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു അശോകൻ ആണ്.ആസിഫ് അലി , ടൊവിനോ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

This post was last modified on March 19, 2019 12:16 pm