X

ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റാഗ്രാമും ഭാഗികമായി ‘പണിമുടക്കി’; ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ

വാട്‌സ് ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് പരാതി. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ല.

ലോകത്താകെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടു. വാട്‌സ് ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് പരാതി. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ല. ഇന്‍സ്റ്റാഗ്രാം ഫീഡുകള്‍ റീഫ്രഷ് ആകുന്നില്ല എന്ന പ്രശ്‌നമുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല, യൂഎസിലും യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലും ജപ്പാനിലുമടക്കം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ പ്രശ്‌നങ്ങളുണ്ട്.

ഫേസ്ബുക്കിന്റെ പ്രധാന സര്‍വറിലെ തകരാറാണ് ഈ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് ദ ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാക്കിംഗ് വെബ്‌സൈറ്റ് ആയ ഡൗണ്‍ ഡിറ്റക്ടറിനെ ഉദ്ധരിച്ച് ഇന്‍ഡിപ്പെന്‍ഡന്റ് പറയുന്നു.

This post was last modified on July 4, 2019 9:23 am