X

‘ഏകാധിപത്യം കൊതിക്കുന്ന നേതാക്കൾ ഇന്നും വിലസുന്നു’ ; സാംബശിവന്റെ കഥാപ്രസംഗം പങ്കുവെച്ച് മുരളി ഗോപി

കഥയുടെ പശ്ചാത്തലം അന്നും എന്നും ഒന്ന് കഥാപാത്രങ്ങളും ഭൂമികയും മാറുന്നു

കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിച്ച കലാകാരൻ വി.സാംബശിവന്റെ കഥാപ്രസംഗം പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അക്കാലഘട്ടത്തിലെ കഥ പശ്ചാത്തലം തന്നെയാണ് ഇപ്പോഴും ഉള്ളത് . ഏകാധിപത്യം കൊതിക്കുന്ന നേതാക്കൾ ഇപ്പോഴും വിലസുന്നു എന്ന കുറിപ്പോടു കൂടിയാണ് കഥാപ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

യശശ്ശരീരനായ വി സാംബശിവൻ 1985ഇൽ അവതരിപ്പിച്ച “ഇരുപതാം നൂറ്റാണ്ട്” എന്ന കഥാപ്രസംഗത്തിന്റെ ആമുഖവാക്യങ്ങൾ ഇതാ…!
കഥയുടെ പശ്ചാത്തലം അന്നും എന്നും ഒന്ന്. കഥാപാത്രങ്ങളും ഭൂമികയും മാറുന്നു. എതിരാളികൾ സ്നേഹിതരായി മാറുന്നു; സ്നേഹിതർ എതിരാളികളായും. ഏകാധിപത്യം കൊതിക്കുന്ന നേതാക്കൾ എന്നും എവിടെയും എപ്പോഴും വിലസുന്നു, കൊടിനിറങ്ങളുടെ ഭേദമന്യേ. മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് തന്റെ ഇരുപതാം നൂറ്റാണ്ട് എന്ന കഥാപ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന കാര്യം അദ്ദേഹം പങ്കുവെക്കുന്നു.