X

‘കൃഷി വർത്തമാനത്തിനിടയിൽ വോട്ട് അഭ്യർത്ഥിക്കാൻ മറന്നു പോയി’; പി. രാജീവ് പറയുന്നു

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായായിരുന്നു നടൻ ശ്രീനിവാസനുമായുള്ള കൂടിക്കാഴ്ച

ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകന്ന പി. രാജീവ് നടൻ ശ്രീനിവാസനെ സന്ദർശിച്ചു. തന്റെ എതിരാളികള്‍ ആരെന്ന് അറിയില്ലെങ്കിലും ശക്തമായി പ്രചരണം മുന്നോട്ടു കൊണ്ടുപോവുകയാണ് അദ്ദേഹം. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായായിരുന്നു നടൻ ശ്രീനിവാസനുമായുള്ള കൂടിക്കാഴ്ച. എന്നാൽ സൗഹൃദ സംഭാഷണത്തിനിടയിൽ വന്ന കാര്യം പറയാൻ മറന്ന് പോയെന്ന് പറയുകയാണ് പി രാജീവ്.

വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായാണ് ശ്രീനിവാസന്റെ അടുത്തെത്തിയത്. എന്നാല്‍ ജൈവ കൃഷിയെക്കുറിച്ച് സംസാരിച്ച് നിന്ന് വന്ന കാര്യം മറന്നു പോവുകയായിരുന്നു എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രാജീവ് പറഞ്ഞത്. ശ്രീനിവാസനെ സന്ദര്‍ശിച്ചതിന്റെ ചിത്രവും ചേർത്താണ് രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

നടൻ ശ്രീനിവാസനെ എപ്പോൾ കണ്ടാലും ജൈവ കൃഷിയെ കുറിച്ചായിരിക്കും സംസാരം . ഞങ്ങൾ ഒന്നിച്ച് നടീൽ ഉത്സവങ്ങളിലും കൊയ്ത്തുത്സവങ്ങളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉദയംപേരൂർ പഞ്ചായത്തിൽ വലിയ മുന്നേറ്റമാണ് കൃഷിയിൽ ഉണ്ടായത്. കൃഷി വർത്തമാനത്തിനിടയിൽ വോട്ട് അഭ്യർത്ഥിക്കാൻ മറന്നു പോയി..’; പി. രാജീവ് കുറിച്ചു

Related Post
Leave a Comment