X

‘ലൂസിഫർ’ ഏറ്റവും മികച്ച മാസ് സിനിമകളില്‍ ഒന്നാണെന്ന് പ്രിയദർശൻ; ഞാനൊരു സംവിധായകനാവാനുള്ള കാരണങ്ങളിലൊന്ന് നിങ്ങളാണെന്ന് പൃഥ്വി

'ലാലുവിനും പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയ്ക്കും ആശംസകള്‍'

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘ലൂസിഫർ’ ഇന്ന് പ്രേക്ഷകരുടെ കയ്യടി നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിൽ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശനും രംഗത്തെത്തിയിരിക്കുകയാണ്.

‘മലയാളത്തിലെ ഏറ്റവും മികച്ച മാസ് സിനിമകളില്‍ ഒന്നാണ് ‘ലൂസിഫര്‍’. ലാലു (മോഹന്‍ലാല്‍)വിനും പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയ്ക്കും ആശംസകള്‍’- പ്രിദർശൻ ഫേസ്ബുക്കിൽ കുറിച്ചു.

മിനിറ്റുകൾക്കുളിൽ തന്നെ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും മറുപടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രിയദർശനെ അറിയിച്ചു.

‘ഇതൊരു അവാര്‍ഡാണ്! നന്ദി സാര്‍! ഞാനൊരു സംവിധായകനാവാനുള്ള കാരണങ്ങളിലൊന്ന് നിങ്ങളാണ്!’- പൃഥ്വിരാജ് കുറിച്ചു

മുരളി ഗോപി തിരക്കഥയെഴുതി ചിത്രം ആൻറണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ  വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Post
Leave a Comment