X

‘സ്‌കൂളില്‍ പോകുവാന്‍ ഇഷ്ടമുളള ഏഴാം ക്ലാസുകാരിയാണ് ഹസീന’; എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച പ്രിയങ്ക ചോപ്ര പറയുന്നു

അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന കുട്ടികള്‍ക്കൊപ്പമാണ് താരം സമയം ചിലവഴിച്ചത്

കാന്‍ ചലച്ചിത്രമേളയുടെ തിരക്കുകള്‍ കഴിഞ്ഞ് യൂനിസെഫ് ഗുഡ് വില്‍ അംബാസിഡര്‍കൂടിയായ പ്രിയങ്ക എത്യോപ്യയിലേക്കാണ് തിരിച്ചത്. എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്ദേയെ സന്ദര്‍ശിച്ച പ്രിയങ്ക അവിടുത്തെ അഭയാര്‍ഥി ക്യാമ്പുകളും സന്ദര്‍ശിച്ചു.

എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന കുട്ടികള്‍ക്കൊപ്പമാണ് താരം സമയം ചിലവഴിച്ചത്. അതിന്റെ അനുഭവങ്ങളും ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ആഡിസ് അബാബയിലുളളത്. കുട്ടികള്‍ക്കൊപ്പം പാട്ട് പാടുകയും സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും പ്രിയങ്ക പറയുന്നു.

പതിനഞ്ച് വയസുള്ള ഹസീന എന്ന പെണ്‍കുട്ടിയുടെ കഥ വിവരിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ‘ഇത് 15 വയസുളള ഹസീന. സ്‌കൂളില്‍ പോവാന്‍ ഇഷ്ടമുളള ഏഴാം ക്ലാസുകാരിയാണ് ഇവള്‍. സഹോദരിക്കും സഹോദരിയുടെ ഭര്‍ത്താവിനുമൊപ്പമായിരുന്നു അവള്‍ താമസിച്ചിരുന്നത്. ഹസീനയുടെ സമ്മതം ഇല്ലാതെ സഹോദരിയുടെ ഭര്‍ത്താവ് അവളുടെ വിവാഹം പദ്ധതിയിടുകയായിരുന്നു. അന്ന് അവള്‍ക്ക് 12 വയസ് മാത്രമായിരുന്നു പ്രായം,’- പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Post
Leave a Comment