X

അഭിനയം മാത്രമല്ല, ചെണ്ടക്കൊട്ടും കയ്യിലുണ്ട്; ധ്രുവന്റെ ചെണ്ടമേളം വൈറലാകുമ്പോൾ മസില്‍ ബോഡി കളഞ്ഞോ എന്ന് ആരാധകര്‍

ഒറ്റപ്പാലം പനമണ്ണ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഇത്സവത്തിനോട് അനുബന്ധിച്ചുള്ള ചെണ്ട മേളത്തിലെ കൊട്ടിക്കയറുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്

അഭിനയം മാത്രമല്ല തന്റെ കയ്യിലുളളതെന്ന് തെളിച്ചിരിക്കുകയാണ് യുവ നടൻ ധ്രുവൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചെണ്ടക്കൊട്ട് വീഡിയോയാണ്.

ഒറ്റപ്പാലം പനമണ്ണ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഇത്സവത്തിനോട് അനുബന്ധിച്ചുള്ള ചെണ്ട മേളത്തിലെ കൊട്ടിക്കയറുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. താരം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ വീഡിയോ കണ്ടതിനു ശേഷം എല്ലാവരും ചോദിക്കുന്നത് താരത്തിന്റെ ബോഡിയെ കുറിച്ചാണ്. മാമങ്കത്തിനു വേണ്ടി ഗംഭീര മേക്കോവറായിരുന്നു താരം നടത്തിയിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോടെ ആ ഗെറ്റപ്പും ഉപേക്ഷിച്ചിരിക്കുകയാണ്.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി 2018 ൽ പുറത്തു വന്ന ചിത്രമാണ് ക്വീൻ. മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരാനായി മാറിയ താരമാണ് ധ്രുവൻ. പിന്നീട് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ധ്രുവന് അവസരം ലഭിച്ചിരുന്നു.എന്നാൽ പിന്നീട് താരത്തെ ചിത്രത്തിൽ നിന്ന് നിർമ്മാതാവ് പുറത്താക്കുകയാണ് ഉണ്ടായത്. ഇതേ തുടർന്ന് ഒട്ടേറെ വിവാദങ്ങളും ചിത്രത്തെ കുറിച്ച് ഉണ്ടായിരുന്നു.

This post was last modified on March 13, 2019 10:52 am

Related Post
Leave a Comment