X

തന്നെ ശ്രദ്ധിക്കാതെ പാകിസ്താന്‍ സിരീയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയുടെ വിരല്‍ ഒടിച്ച് ഭര്‍ത്താവ്

തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ കലഹം ഉണ്ടായിരുന്നതായും ഇതേ തുടര്‍ന്ന് സിരീയലിന്റെ പേരില്‍ ആസിഫ് വൈകിട്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

തന്നെ ശ്രദ്ധിക്കാതെ മൊബൈലില്‍ പാകിസ്താന്‍ സിരീയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയുടെ വിരല്‍ ഒടിച്ച് ഭര്‍ത്താവ്. പൂനെ സ്വദേശിയും വ്യവസായിയുമായ ആസിഫ് സത്താര്‍ നയാബ് (40) ആണ് തന്റെ ഭാര്യയുടെ വിരല്‍ ഒടിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ കലഹം ഉണ്ടായിരുന്നതായും ഇതേ തുടര്‍ന്ന് സിരീയലിന്റെ പേരില്‍ ആസിഫ് വൈകിട്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, രാവിലെ പാല്‍ വാങ്ങിവരാന്‍ ആസിഫിന്റെ ഭാര്യ മകനോട് ആവശ്യപ്പെട്ടു. പിന്നീട് പാല്‍ പാക്കറ്റ് പൊട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അവര്‍ മകനെ വഴക്ക് പറയുകയും അത് ആസിഫും ഭാര്യയും തമ്മിലുള്ള കലഹമായി മാറുകയുമായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആസിഫിനോട് ഭാര്യ സംസാരിക്കാന്‍ തയ്യാറായില്ല.

പലതവണ ശ്രമിച്ചെങ്കിലും ഭാര്യ ആസിഫിനെ ഗൗനിക്കാതെ മെബൈലില്‍ പാക് സീരിയലുകളിലൊന്ന് കണ്ടുകൊണ്ടിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് കത്തിയുമായി വന്ന് ഭാര്യയെ ആക്രമിച്ചു. ആക്രമണത്തിനിടെ വലതുകൈയിലെ തള്ളവിരല്‍ വിരല്‍ ഒടിയുകയും ചെയ്തുവെന്നും എന്നാണ്‌.

സംഭവത്തില്‍ ആസിഫിനെ അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കസെടുക്കുകയും ചെയ്തുവെന്നാണ് വിവരം.

This post was last modified on March 13, 2019 10:41 am

Related Post
Leave a Comment