ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സാമൂഹ്യമാധ്യമങ്ങളില്‍ താരമാകുകയാണ്. പൊതുസംവാദ വേദികളില്‍ പ്രസംഗിച്ച് രാഹുല്‍ കാണികളെ കൈയ്യിലെടുക്കുന്നത് പതിവായിരിക്കുകയാണ്. നേരത്തെ ചെന്നൈയില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥിനികളുമായി നടത്തിയ സംവാദം രാജ്യശ്രദ്ധ നേടിയിരുന്നു. തന്നോട് സംവദിക്കുന്നവര്‍ക്ക് കൃത്യമായി മറുപടി പറയുന്ന രാഹുലിന്റെ ശൈലി എതിരാളികളെ വരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംവാദത്തില്‍ വീണ്ടും മിന്നുകയാണ് രാഹുല്‍ ഗാന്ധി.
മണിപ്പൂരിലെ ഇംഫാലില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള സംവാദം എന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നിലേക്ക് തുടരെ തുടരെ ചോദ്യങ്ങളെത്തി. ഇതില്‍ ഒരു ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി വലിയ കൈയ്യടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്.
റയല്‍ മാഡ്രിഡ് ആരാധകനാണോ അതോ ബാഴ്സ ആരാധകനാണോ എന്നതായിരുന്നു ചോദ്യം. ചോദ്യം പൂര്‍ത്തിയായ ഉടനെ മറുപടി ഇങ്ങനെ. ‘ഞാന്‍ ഒരു യുവന്റസ് ആരാധകനാണ്. പിന്നെ റയലോ ബാഴ്സയോ എന്ന് എടുത്ത് ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും റയലിന്റെ ആരാധകനാണ്. അല്പം കൂടെ കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ അവിടെയുണ്ടായിരുന്ന സമയം വരെ ഒരു റയല്‍ ആരാധകനായിരുന്നു.’ രാഹുലിന്റെ രസകരമായ മറുപടി കേട്ടതോടെ കാണികള്‍ എഴുന്നേറ്റ് കൈയ്യടികളോടെ ആര്‍പ്പുവിളിച്ചു. ഈ വീഡിയോ
ആണ് ഇപ്പോള്‍ വൈറലാകുന്നത്.