X

മകളെ നെഞ്ചിലേറ്റി രൊഹിത് ശര്‍മ്മ; സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കി സമയ്റയും

കഴിഞ്ഞ ദിവസം, ഉറക്കത്തിനിടയില്‍ സമയ്റ ചിരിക്കുന്ന വീഡിയോ പങ്കുവെച്ച് റിതികയുമെത്തിയിരുന്നു.

മൂന്ന് മാസത്തെ വിദേശ പര്യടനം കഴിഞ്ഞ് നാട്ടിലെത്തിയ രൊഹിത് ശര്‍മ്മ മകള്‍ സമയ്റയ്‌ക്കൊപ്പം ചിലവിടുകയാണ്. താരം അച്ഛന്റെ റോള്‍ നന്നായി ആസ്വദിക്കുന്നു എന്ന് വേണം സോഷ്യല്‍ മീഡിയിയില്‍ പങ്ക്‌വെയക്കുന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാന്‍. നീണ്ട വിദേശ പര്യടനം കഴിഞ്ഞ് മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയ രോഹിത് മകള്‍ സമയ്റയ്ക്കായാണ് തന്റെ സമയം മുഴുവന്‍ മാറ്റിവെയ്ക്കുന്നത്.

കുഞ്ഞു സമയ്റയെ തന്റെ നെഞ്ചില്‍ കിടത്തി ഉറക്കുന്ന ഫോട്ടോയാണ് രോഹിത് ഇപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഐ ലൗവ് ഡാഡ് എന്ന് കുപ്പായവുമണിഞ്ഞാണ് സമയ്റയുടെ കിടപ്പ്. ഇത് സ്പെഷ്യലാണ്. തിരിച്ചെത്തുമ്‌ബോള്‍ എത്ര നല്ലതാണെന്നുമാണ് രോഹിത് ഫോട്ടോയ്ക്കടിയില്‍ കുറിക്കുന്നത്.

കഴിഞ്ഞ ദിവസം, ഉറക്കത്തിനിടയില്‍ സമയ്റ ചിരിക്കുന്ന വീഡിയോ പങ്കുവെച്ച് റിതികയുമെത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ സമയ്റയുടെ ചിരി വൈറലായതിന് പിന്നാലെയാണ് കുഞ്ഞിനെ നെഞ്ചിലേറ്റുന്ന ഫോട്ടോയുമായി രോഹിത്തുമെത്തുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം.

This post was last modified on February 14, 2019 4:01 pm