പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ തിരിച്ചടിയെ അഭിനന്ദിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും. പാകിസ്ഥാന് ഇന്ത്യന്‍ സേന നല്കിയ തിരിച്ചടിയെ പ്രകീര്‍ത്തിച്ച സച്ചിന്റെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു. ഞങ്ങള്‍ കാണിക്കുന്ന മര്യാദയെ ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത് എന്നാണ് സച്ചിന് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന് സല്യൂട്ട് നല്‍കുന്നതായും സച്ചിന്റെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്. സച്ചിന് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രഹാനെ, സുരേഷ് റെയ്ന, ചഹല്‍ എന്നിവരും വ്യോമസേനയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു. ഭീരുക്കള്‍ക്ക് വ്യോമസേന ഉചിതമായ മറുപടി നല്‍കിയെന്നായിരുന്നു റെയ്ന ട്വിറ്ററില്‍ കുറിച്ചത്. തീവ്രവാദത്തിനെതിരെ അനിവാര്യമായ ഒരു സന്ദേശം വ്യോമസേന നല്‍കിയെന്നാണ് രഹാനെ കുറിച്ചത്.
ലോക കപ്പില്‍ പാകിസ്ഥാനുമായി കളിക്കണമെന്ന ആവശ്യവുമായി താരം നേരത്തെ രംഗത്തു വന്നിരുന്നു. സച്ചിന്റെ ഈ നിലപാടിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാതിന് ശേഷമാണ്. ഇന്ത്യന്‍ സേനയെ പ്രകീര്‍ത്തിച്ച് താരത്തിന്റെ പുതിയ ട്വീറ്റെത്തിയത്. പാകിസ്ഥാനുമായി ലോക കപ്പില്‍ കളിക്കാതിരുന്ന് രണ്ട് പോയിന്റ് വെറുതെ കളയരുത്, പാകിസ്ഥാനെ ഇന്ത്യ കളിച്ച് തോല്‍പ്പിക്കുകയാണ് വേണ്ടത് എന്നാണ് സച്ചിന് പറഞ്ഞത്.
This post was last modified on February 27, 2019 11:17 am