X

‘എന്റെ ചോദ്യം ഇതാണ്, ശരിക്കും ആരാണ് ഞാൻ?’; ജയരാജനെകുറിച്ചുള്ള ഫേസ്ബുക്ക് പ്രചരണങ്ങളിൽ സലിം കുമാർ

പി ജയരാജനെതിരെ കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിലുള്ള പറയുന്ന സലിംകുമാറിന്റെ ഫോട്ടോയുള്ള വാര്‍ത്തയും കോണ്‍ഗ്രസുകാരനെന്ന നിലയില്‍ എതിര്‍ക്കുന്ന പ്രസ്താവനയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

സിപിഎമ്മിന്റെ വടകരയിലെ ലോക്സഭാ സ്ഥാനാര്‍ഥി പി ജയരാജനെ കുറിച്ച് തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടൻ സലിം കുമാർ. പി ജയരാജനെതിരെ കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിലുള്ള പറയുന്ന സലിംകുമാറിന്റെ ഫോട്ടോയുള്ള വാര്‍ത്തയും കോണ്‍ഗ്രസുകാരനെന്ന നിലയില്‍ എതിര്‍ക്കുന്ന പ്രസ്താവനയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഞാനൊരു ഇടതുപക്ഷ അനിഭാവിയാണ് എന്നിരുന്നാലും പറയുകയാണ് ജയരാജനെ പോലുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎം ന് ദോഷം ചെയ്യുമെന്നും, തന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഫ് ന് ആണെന്നുമാണ് സലിം കുമാറിന്റെ പേരിൽ പ്രചരിച്ചിരുന്ന പോസ്റ്റുകൾ.

 

കൂടാതെ ‘ഞാനൊരു കോൺഗ്രസ്സുകാരനാണ് എന്നിരുന്നാലും പി ജയരാജനെ പോലുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം’ ഇങ്ങനെയാണ് സലിം കുമാറിന്റെ പേരിൽ പ്രചരിച്ചിരുന്ന മറ്റൊരു പോസ്റ്റ്.

ഈ വിഷയത്തിൽ സലിം കുമാര്‍ തന്നെ ട്രോളുമായി സാമൂഹ്യമാധ്യത്തിലൂടെ രംഗത്ത് എത്തി ‘ഹാപ്പി ഹസ്ബൻഡ്‌സ്’ എന്ന സിനിമയിലെ സംഭാഷണം ഉപയോഗിച്ചാണ് സലിം കുമാര്‍ പ്രതികരിച്ചത്. ‘എന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ ?  എന്ന തലക്കെട്ടോടെയാണ് അദ്ദേഹം രണ്ട് ഫോട്ടോയും ഷെയര്‍ ചെയ്തത്.

Related Post
Leave a Comment