X

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

അഴിമുഖം പ്രതിനിധി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘാംഗം സോളാര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നും എസിപി റെജി ജേക്കബ് മൊഴി നല്‍കി. മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് ബോധ്യപ്പെടാത്തതിനാലാണ് മൊഴി എടുക്കാത്തത്. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ഫാറൂഖ് അബ്ദുള്ള, നളിനി ചിദംബരം എന്നിവരുമായുള്ള ബന്ധം പരിശോധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ചതിന്റെ പരാതി ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു എന്നാല്‍ കംപ്യൂട്ടര്‍ പരിശോധിച്ചില്ല. മുഖ്യമന്ത്രിയുടെ മൊഴിയും എടുത്തില്ല. അക്‌നോളജ്‌മെന്റ് രസീത് മാത്രമേ പരിശോധിച്ചുള്ളൂവെന്നും റെജി മൊഴി നല്‍കി.

This post was last modified on December 27, 2016 3:33 pm

Related Post
Leave a Comment