X

സൗമ്യ കേസ്: എഡിജിപി ബി സന്ധ്യ ജസ്റ്റീസ് കട്ജുവിനെ കണ്ടു

അഴിമുഖം പ്രതിനിധി

സൗമ്യ കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ കാണാന്‍ എത്തി. സൗമ്യ വധ കേസില്‍ ജസ്റ്റീസ് കട്ജുവിന്റെ ഉപദ്ദേശം തേടിയാണ് സന്ധ്യ എത്തിയത്. ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ വിധിച്ച വിചാരണകോടതി ജഡ്ജിയും സന്ധ്യയോടൊപ്പം ജസ്റ്റീസ് കട്ജുവിനെ കാണാന്‍ എത്തിയിരുന്നു.

വിചാരണകോടതി ജഡ്ജിയും കട്ജുവും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. വിചാരണകോടതി ജഡ്ജിക്കൊപ്പം സുപ്രീം കോടതി അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ നിയമോപദ്ദേശം നല്‍കാന്‍ തയ്യാറാണെന്ന് കട്ജു അറിയിച്ചു.

This post was last modified on December 27, 2016 2:23 pm

Related Post
Leave a Comment