X

സൌമ്യ കേസ് വിധി; പൊട്ടിത്തെറിച്ച് സ്ത്രീകള്‍

കേരള സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സൌമ്യ ബലാത്സംഗ കൊലപാതക കേസില്‍ ഗോവിന്ദ ചാമിയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നു. കൊലപാതക കുറ്റത്തില്‍ നിന്നു ഗോവിന്ദചാമിയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒഴിവാക്കിയ കോടതി ബലാത്സംഗ കുറ്റത്തിനുള്ള 7 വര്‍ഷത്തെ ശിക്ഷ മാത്രമാണു വിധിച്ചത്. അങ്ങനെയാകുമ്പോള്‍ പ്രതിക്കിനി ഒന്നര വര്‍ഷം മാത്രം ശിക്ഷ അനുവദിച്ചാല്‍ മതിയാകും. എവിടെയാണ് പിഴവ് പറ്റിയത്? പോലീസിനോ പ്രോസിക്യൂഷനോ അതോ കോടതിക്കോ? വിധി ഉണ്ടാക്കിയ ഞെട്ടലും വേദനയും ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു സ്ത്രീകള്‍.

This post was last modified on September 15, 2016 12:57 pm