X

രാജസ്ഥാനില്‍ സ്പാനിഷ് വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

രാജസ്ഥാനില്‍ സ്പാനിഷ് വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം. സ്‌പെയിനില്‍ നിന്നും എത്തിയ സ്ത്രീയ്ക്കും പുരുഷനും നേരെയാണ് ആക്രമണം ഉണ്ടായത്. പുഷ്‌കറിലെ ഉള്‍ഗ്രാമത്തിലെ ക്ഷേത്രം സന്ദര്‍ശിക്കാനായി ബൈക്ക് വാടകയ്‌ക്കെടുത്തെത്തിയതായിരുന്നു ഇവര്‍. അവിടെ വച്ച് ഒരു സംഘം ആളുകള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും വസ്ത്രം കീറിയതായും യുവതി പരാതിപ്പെട്ടു. തടയാന്‍ ശ്രമിച്ച സുഹൃത്തിനെ അക്രമികള്‍ കല്ലു കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തതായി അവര്‍ പോലീസിനോട് വ്യക്തമാക്കി. യുവതിയും യുവാവും താമസിക്കുന്ന ഹോട്ടലിന്റെ മാനേജരാണ് പരുക്കേറ്റ ഇവരെ അജ്മീരിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. യുവതിയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.ആക്രമിച്ചവര്‍ മദ്യപന്മാരായിരുന്നു എന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നും പോലീസ് പറയുന്നു.

 

 

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment