ഫുട്‌ബോളില്‍ ടീമുകള്‍ ജയിക്കാന്‍ പരിശീലകന്റെ നേതൃത്വത്തില്‍ തന്ത്രങ്ങള്‍ മെനയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇഷ്ടടീമിന്റെ വിജയത്തിന് വേണ്ടി ആരാധകര്‍ തന്ത്രം മെനയുന്നത് വളരെ വിരളമായിരിക്കും. അത്തരത്തില്‍ വ്യത്യസ്തമായൊരു തന്ത്രമാണ് ഹോളണ്ടിലെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്‌സെയുടെ ആരാധകരില്‍ നിന്നുണ്ടായത്.
ഒരു സ്ട്രിപ്പര്‍ വുമണിനെ വാടകക്കെടുത്ത് നഗ്‌നയാക്കി മൈതാനത്തു കൂടി ഓടിച്ച് എതിര്‍ ടീമിന്റെ കണ്‍ട്രോള്‍ കളഞ്ഞ് മത്സരത്തില്‍ നേട്ടമുണ്ടാക്കാനാണ് റിന്‍സ്ബര്‍ഗ്‌സെ ആരാധകര്‍ ശ്രമിച്ചത്.ടീമിന്റെ വിജയത്തിനു വേണ്ടി ആരാധകര്‍ പുറത്തെടുത്ത ഒരു തന്ത്രമാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
മൂന്നാം ഡിവിഷനില്‍ പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്ന എഎഫ്‌സി ആംസ്റ്റര്‍ഡാമുമായുള്ള മത്സരത്തിന്റെ ഇരുപതാം മിനിട്ടിലാണ് സംഭവം. റിന്‍സ്ബര്‍ഗ്‌സെ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുന്ന സമയത്ത് മൈതാനത്തേക്ക് ‘സ്ട്രിപ്ടീസ് ഫോക്‌സി’യെന്ന അപരനാമത്തിലറിയപ്പെടുന്ന യുവതിയെ നഗ്‌നയാക്കി ആരാധകര്‍ ഇറക്കി വിടുകയായിരുന്നു. എതിര്‍ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ യുവതി പ്രതിരോധ താരം ജോയല്‍ ടിയേമയോട് തന്നെയൊന്നു പരിഗണിക്കാന്‍ പറഞ്ഞുവെന്നും താരം അതു നിഷേധിച്ചുവെന്നുമാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സെക്കന്‍ഡുകള്‍ക്കുളളില്‍ നടന്ന സംഭവത്തിനു ശേഷം യുവതി സ്റ്റേഡിയം വിടുകയും ചെയ്തു.
മത്സരത്തിനു ശേഷം യുവതിയുടെ സമീപനത്തെക്കുറിച്ച് ടിയേമ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഫോക്‌സി തന്നെ പ്രലോഭിപ്പിച്ചുവെന്നും എന്നാല്‍ വീട്ടില്‍ കുഴപ്പമാകുമെന്നതു കൊണ്ട് താന്‍ സംയമനം പാലിച്ചതാണെന്നുമാണ് ടിയേമ പറയുന്നത്. മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് എഎഫ്‌സി ആംസ്റ്റര്‍ഡാം കളിയില്‍ വിജയിച്ചതോടെ ആരാധകരുടെ തന്ത്രത്തിന് ഫലമില്ലാതെയായി.
Leave a Comment