ഡിവൈഎസ്പി ബി ഹരികുമാര്‍ ആത്മഹത്യയില്‍ പ്രതികരിച്ച് സനല്‍ കുമാറിന്റെ ഭാര്യ വിജി. ‘ദൈവത്തിന്റെ വിധി നടപ്പായി’ എന്നാണ് വിജി പ്രതികരിച്ചത്. ഹരികുമറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതലാണ് വിജിയും കുടുംബവും കൊലപാതകം നടന്ന സ്ഥലത്ത് ഉപവാസ സമരം ആരംഭിച്ചത്. ഹരികുമാറിന്റെ മരണ വിരം അറിഞ്ഞത്തോടെ അവര്‍ സമരം അവസാനിപ്പിച്ചു.
സനല്‍ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഹരികുമാര്‍ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഹരികുമാര്‍ 9 ദിവസമായി ഒളിവില്‍ ആയിരുന്നു.
കൊടങ്ങാവിളയില്‍ നവംബര്‍ 5 ന് രാത്രി ആയിരുന്നു സനല്‍കുമാറിന്റെ കൊലപാതകത്തില്‍ എത്തിയ സംഭവം നടക്കുന്നത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കാറിന് മുന്നിലേക്ക് സനലിനെ തള്ളിയിടുകയായിരുന്നു.
This post was last modified on November 13, 2018 11:42 am
Leave a Comment