തുടർച്ചയായ തോൽവികൾക്ക് പിന്നാലെ താരങ്ങളുടെ പരുക്ക് റയല്‍മാഡ്രിഡിനെ വലയ്ക്കുകയാണ്. ഏറ്റവും ഒടുവില്‍ പ്രതിരോധ താരം റാഫേല്‍ വരാനാണ് പരുക്കേറ്റു പുറത്ത് പോയിരിക്കുന്നത്. എല്‍ ക്ലാസികോ മത്സരത്തിനിടെ മസിലിനു പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തു പോയ താരത്തിന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങളുടെ പരുക്ക് റയലിന്റെ പുതിയ പരിശീലകന്‍ സൊളാരിയെ കൂടുതല്‍ വിഷമത്തിലാക്കുന്നു.
വരാന്‍ പരിക്കേറ്റതോടെ അഞ്ചാമത്തെ താരത്തെയാണ് ടീമില്‍ നിന്നും നഷ്ടപ്പെടുന്നത്. നിലവില്‍ കര്‍വാഹാള്‍, വല്ലേജോ എന്നിവര്‍ പരിക്കുമൂലം പുറത്തായിരുന്നു. ഇതിനു പുറമേ വരാനെയും എല്‍ ക്ലാസികോക്കിടയില്‍ തന്നെ പരിക്കു പറ്റിയ മാഴ്‌സലോയും റയല്‍ ടീമില്‍ നിന്നും പുറത്താണ്. സ്‌ട്രൈക്കര്‍ മരിയാനോയും പരിക്കിന്റെ പിടിയിലാണെന്നാണ് റിപോര്‍ട്ടുകള്‍.
മൂന്നു മാസത്തിനിടെ ഒന്‍പതു റയല്‍ താരങ്ങളാണ് പരിക്കേറ്റു പുറത്തായത്. അപ്പെന്‍ഡിക്‌സ് ബാധിതനായി പുറത്തിരുന്ന ഇസ്‌കോയെ കൂട്ടാതെയാണ് ഈ കണക്കുകള്‍. ഇന്നു കോപ ഡെല്‍ റേ പോരാട്ടത്തിന് റയല്‍ ഒരുങ്ങുമ്പോള്‍ ടീമിലെ രണ്ടു താരങ്ങള്‍ക്ക് പരിശീലകന്‍ സൊളാരി വിശ്രമം അനുവദിച്ചിട്ടുണ്ട്. ബെയ്ല്‍, മോഡ്രിച്ച് എന്നിവര്‍ക്കാണ് അര്‍ജന്റീന പരിശീലകന്‍ വിശ്രമം അനുവദിച്ചത്. അതേസമയം ഈ സാഹചര്യത്തില്‍ ബ്രസീലിയന്‍ താരം വിനീഷ്യസിന് ടീമില്‍ ഇടം നേടാനും സാധ്യതയുണ്ട്.
Leave a Comment