ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസിസ് ഓപ്പണിംഗ് വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്കോര്‍ 80 ല്‍ നില്‍ക്കെ ഡേവിഡ് വാര്ണ്(26) നെ ധനഞ്ജയ ഡി സില്‍വ പുറത്താക്കുകയായിരുന്നു.പിന്നീട് 100 റണ്‍സിലെത്തിയപ്പോള്‍ ഉസ്മാന് ഖവാജ(10)യെയും ഡി സില്‍വ പുറത്താക്കി. ഓസീസ് നിരയില്‍ 97 പന്തുകളില്‍ സെഞ്ച്വറി നേടി ആരോണ്‍ ഫിഞ്ച് (101) മുന്നേറുകയാണ്. ഓസീസ് 33 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എന്ന നിലയിലാണ്.
This post was last modified on June 15, 2019 5:24 pm