X

മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തിക്കൊന്നു; പ്രതി പിടിയില്‍

സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ പ്രതി ഇവരെ മര്‍ദ്ദിക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു

മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീവച്ചു കൊന്നു. പ്രതി പോലീസ് പിടിയിലായി. വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കര്‍(30) ആണ് കൊല്ലപ്പെട്ടത്.

സ്റ്റുഡന്റ്‌സ് പോലീസിന്റെ ഡ്യൂട്ടിയായിരുന്നു സൗമ്യയ്ക്ക് ഇന്നുണ്ടായിരുന്നത്. സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ കാറിടിച്ച് വീഴ്ത്തിയ പ്രതി ഇവരെ മര്‍ദ്ദിക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ ഇയാള്‍ക്കും പൊള്ളലേറ്റു. പോലീസ് കസ്റ്റഡിയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. പ്രതിയും സൗമ്യയും തമ്മിലുള്ള ബന്ധവും പോലീസ് അന്വേഷിച്ച് വരികയാണ്.

രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട സൗമ്യ. ഇവരുടെ ഭര്‍ത്താവിനെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തിപരമായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

read more:കഫീല്‍ ഖാനെയും സൈബാല്‍ ജെനയെയും തുറങ്കിലടച്ചപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും ഐ എം എയും എവിടെയായിരുന്നു?

This post was last modified on June 15, 2019 5:11 pm

Related Post
Leave a Comment