X
    Categories: കായികം

ഇന്ത്യക്കു വേണ്ടി ഒരു മെഡല്‍; മകന്റെ നേട്ടത്തില്‍ അഭിമാനം കൊണ്ട് മാഡി

അന്താരാഷ്ട്ര നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലാണ് വേദാന്ത് മെഡല്‍ നേടിയത്

തായ്‌ലന്‍ഡ് ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നടന്‍ മാധവന്റെ മകന്‍ വോദാന്ത് മാധാവന് വെങ്കല മെഡല്‍. വേദാന്തിന്റെ ആദ്യ അന്താരാഷ്ട്ര മെഡല്‍ നേട്ടമാണിത്. 1500 മീറ്റര്‍ ഫ്രീസ്റ്റൈയില്‍ ആണ് വേദാന്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മകന്റെ നേട്ടത്തില്‍ താനും ഭാര്യയും അനുഭവിക്കുന്ന സന്തോഷം മാധവന്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. എനിക്കും സരിതയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്, വേദാന്ത് ഇന്ത്യക്കായി അവന്റെ ആദ്യ അന്താരാഷ്ട്ര മെഡല്‍ കരസ്ഥമാക്കിയിരിക്കുന്നു എന്നായിരുന്നു മാധവന്‍ ട്വീറ്റ് ചെയ്തത്.

വേദാന്തിന്റെ നേട്ടത്തില്‍ സന്തോഷം അറിയിച്ചും മാധവനും സരിതയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചും ആര്യ, ശരത്കുമാര്‍, രാധിക ശരത് കുമാര്‍, നീതു ചന്ദ്ര തുടങ്ങി സിനിമലോകത്തില്‍ നിന്നും പലരും മാധവന് ട്വീറ്റ് ചെയ്തിട്ടുണ്ട്.