X

ഫുട്‌ബോള്‍ മത്സരത്തിനിടെ കരടിയെ പ്രദര്‍ശിപ്പിച്ചത് വിവാദമാവുന്നു (വീഡിയോ)

റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങിലും കരടിയെ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും സ്റ്റേഡിയത്തില്‍ കമന്റേറ്റര്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു പദ്ധതിയില്ലെന്ന് ലോകകപ്പ് സംഘാടകര്‍ പ്രതികരിച്ചു.

റഷ്യന്‍ ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തില്‍ കരടിയെ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. ഫുട്‌ബോളുമായി കരടിയെ ഗൗണ്ടിലിറക്കിയതിനെതിരേ വിവിധ മൃഗ സംരക്ഷണ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് മാഷുക്ക് കെഎംവി പാത്തിഗോര്‍ക്ക് സ്‌റ്റേഡിയത്തില്‍ പന്തുമായി ലിമ എന്ന കരടിയെത്തിയത്.

മാച്ച് റഫറിക്കൊപ്പം പന്ത് ഹെഡ് ചെയ്യാനും ലിമ തയ്യാറായി. ഇതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേക്ഷമം ചെയ്തതോടെയാണ് മൃഗസംരക്ഷണ സംഘടനകള്‍ രംഗത്തെത്തിയത്. ചാനലുകള്‍ കാണിച്ച ദൃശ്യങ്ങള്‍ ആധികാരിമാണെങ്കില്‍ ഇതിനായി കരടിയെ ക്രൂരമായ പരിശീലനത്തിന് വിധേയമാക്കിയുണ്ടാകുമമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഘടനയായ അനിമല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നടപടിയെ അപലപിച്ചു കൊണ്ട് പ്രതികരിച്ചു.

റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങിലും കരടിയെ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും സ്റ്റേഡിയത്തില്‍ കമന്റേറ്റര്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു പദ്ധതിയില്ലെന്ന് ലോകകപ്പ് സംഘാടകര്‍ പ്രതികരിച്ചു. ഒരു സര്‍ക്കസ് കമ്പനിയുടെ ഭാഗമായ കരടിയെ മാഷുഖ് ഫുട്‌ബോള്‍ ക്ലബിന്റെ ഉടമസ്ഥനാണ് സ്‌റ്റേഡിയത്തിലെത്തിച്ചതെന്നും അധികൃതര്‍ പ്രതികരിച്ചു. എന്നാല്‍ മത്സരത്തിന് മുമ്പ് കരടിയെ പ്രദര്‍ശിപ്പിക്കാന്‍ റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ അനുമതി നല്‍കിയിരുന്നതായി ക്ലബ് ഉടമ റുസ്തന്‍ ഡുവിഡോവ് പ്രതികരിച്ചു.

This post was last modified on April 18, 2018 12:46 pm