X

ലൈംഗികാരോപണം: തമിഴ്‌നാട് ഗവര്‍ണറെ നീക്കണമെന്ന് സിപിഎം

ഉന്നതരുള്‍പ്പെടുന്ന സംഘത്തിന്‍റെ ഭാഗമാണ് ആരോപണ വിധേയയായ നിര്‍മ്മല ദേവി യെന്നും സിപിഎം ആരോപിച്ചു. അടുത്തിടെ സംസ്ഥാനത്തെ ചില സര്‍വകലാശാലകളില്‍ നടത്തിയ നിയമനങ്ങളില്‍ ഗവര്‍ണര്‍ ക്രമക്കേട് നടത്തിയതായും പാര്‍ട്ടി ആരോപിച്ചു.

വിദ്യാര്‍ഥികളെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുന്ന വനിതാ അസിസ്റ്റന്റ് പ്രൊഫസറുടെ പേര് പ്രചരിച്ച ശബ്ദ സന്ദേശത്തില്‍ തമിഴ്‌നാട് ഗവര്‍ണറുടെ പേര് പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ ഗവര്‍ണറെ നീക്കണമെന്ന് സിപിഎം. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം രാഷ്ടപതിയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളോട് പുരോഹിതിന് വേണ്ട ലൈംഗിക വൃത്തിക്ക് തയ്യാറാവാന്‍ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയെ അറസ്റ്റ് ചെയ്യണമെന്നും, ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഗവര്‍ണറുമായും അദ്ദേഹത്തിന്‍റെ ഒാഫീസുമായും സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ഉന്നതരുള്‍പ്പെടുന്ന സംഘത്തിന്‍റെ ഭാഗമാണ് ആരോപണ വിധേയയായ നിര്‍മ്മല ദേവി യെന്നും സിപിഎം ആരോപിച്ചു. അടുത്തിടെ സംസ്ഥാനത്തെ ചില സര്‍വകലാശാലകളില്‍ നടത്തിയ നിയമനങ്ങളില്‍ ഗവര്‍ണര്‍ ക്രമക്കേട് നടത്തിയതായും പാര്‍ട്ടി ആരോപിച്ചു.

ദക്ഷിണേന്ത്യന്‍ ഗവര്‍ണര്‍ക്കെതിരായി ഉയര്‍ന്ന ലൈംഗിക ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നതായി ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപപണങ്ങള്‍ ഗവര്‍ണര്‍ നിഷേധിച്ചിരുന്നു. അറസ്റ്റിലായ പ്രൊഫസറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബന്‍വാരി ലാല്‍ പുരോഹിത് പറഞ്ഞു. ആരോപണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിക് സര്‍ക്കാര്‍ സിപിഎം ജനറല്‍ സെക്രട്ടറിയാകുമോ?

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

This post was last modified on April 18, 2018 12:23 pm