X

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അഞ്ചാം തവണ ബലന്‍ ദി ഓര്‍; റെക്കോര്‍ഡില്‍ മെസിയ്ക്കൊപ്പം

ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ബലോന്‍ ദ് ഓര്‍ പുരസ്‌കാര നിര്‍ണയം നടത്തുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബലന്‍ ദി ഓര്‍ പുരസ്‌കാരം. ലയണല്‍ മെസ്സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണ പുരസ്‌കാരം നേടിയത്. ഇതോടെ കൂടുതല്‍ തവണ പുരസ്കാരം നേടുന്ന താരം എന്ന മെസിയുടെ റെക്കോര്‍ഡിനൊപ്പം ക്രിസ്റ്റ്യാനോ എത്തി. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബലന്‍ ദി ഓര്‍ പുരസ്‌കാരത്തിന് ഇത് അഞ്ചാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെടുന്നത്. നെയ്മര്‍, ജിയാന്‍ല്യൂജി ബുഫണ്‍, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റൊണാള്‍ഡോയ്ക്കും മെസിക്കും പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയത്. ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ബലോന്‍ ദ് ഓര്‍ പുരസ്‌കാര നിര്‍ണയം നടത്തുന്നത്. റയല്‍ മഡ്രിഡിനെ ലാ ലിഗ, ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം നേടാന്‍ സഹായകമായത്.

This post was last modified on December 8, 2017 9:15 am

Related Post
Leave a Comment