ലാ ലീഗയില്‍ മെസിയുടെ ഇരട്ടഗോളില്‍ എസ്പാനിയോളിനെതിരെ ബാഴ്‌സയ്ക്ക്
ജയം. കാറ്റലന്‍ ഡെര്‍ബിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്സലോണയുടെ ജയം. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സിയുടെ രണ്ടു ഗോളുകളും പിറന്നത്. ഈ മത്സരത്തോടെ ഇരട്ട ഗോളുകളുമായി തുടര്‍ച്ചയായ പത്താം സീസണിലും ലയണല്‍ മെസ്സി 40 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കി.
ആദ്യപകുതിയില്‍ ഗോളൊന്നും കണ്ടെത്താന്‍ ബാഴ്‌സലോണക്ക് സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതുയില്‍ ആര്‍ദറിനെ പിന്‍വലിച്ച് മാല്‍ക്കത്തിനെ ഇറക്കിയതോടെ കുട്ടീഞ്ഞോ കൂടുതലായി മധ്യനിരയിലേക്ക് ഇറങ്ങി കളിയുടെ ഗതിമാറ്റി. മത്സരത്തിന്റെ 70ാം മിനിറ്റിലെ മെസിയുടെ മനോഹരമായ മുന്നേറ്റത്തെ പെനാല്‍റ്റി ബോക്‌സിന് തൊട്ടരികില്‍ ഫൗള്‍ ചെയ്ത് അവസാനിപ്പിച്ചെങ്കിലും ലഭിച്ച ഫ്രീ കിക്ക് മെസി പനേങ്ക കിക്കിലൂടെ എസ്പാനിയോളിന്റെ വലകുലുക്കുകയായിരുന്നു. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ മാല്‍ക്കത്തിന്റെ മികച്ച റണ്ണും അസിസിറ്റും മെസിയുടെ രണ്ടാം ഗോളും പിറന്നു. ജയം ലാ ലീഗയില്‍ ബാഴ്സലോണയെ പോയന്റ് നിലയില്‍ 13 പോയിന്റിന്റെ ലീഡ് നല്‍കി.
This post was last modified on March 31, 2019 11:47 am
Leave a Comment