X
    Categories: കായികം

ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു; പാക് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടം പത്തുകോടി രൂപ

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയത്.

പാക്കിസ്ഥാനെതിരെയുള്ള ക്രിക്കറ്റ് പരമ്പരകള്‍ ഉപേക്ഷിച്ച ബിസിസിഐയോട് നഷ്ടപരിഹാര തുക ആവശ്യപ്പെട്ട പിസിബിക്ക് തിരിച്ചടി. ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റതോടെ പത്തുകോടി രൂപയാണ് പിസിബി നഷ്ടപരിഹാരമായി ഇന്ത്യന്‍ ബോര്‍ഡിന് നല്കിയത്. തുക കൈമാറിയെന്ന് പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി അറിയിച്ചു.

ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചിരുന്നു. ബിസിസിഐയില്‍ നിന്ന് 500 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നായിരുന്നു പിസിബിയുടെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളി.

ഇതോടെ ഇന്ത്യന്‍ ബോര്‍ഡ് മറുപരാതിയുമായി രംഗത്തെത്തി. കേസ് നടത്തിപ്പില്‍ തങ്ങള്‍ക്ക് ചെലവായ തുക ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിലാണ് വിധി വന്നതും പണംലഭിച്ചതും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ രാജ്യത്ത് മത്സരങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന ബിസിസിഐയുടെ വാദമാണ് ഐസിസി കണക്കിലലെടുത്തത്.