X

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേയ്ക്കെന്ന് സൂചന; പാര്‍ട്ടി വിട്ടത് മകന് പിന്നാലെ

പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാര്‍മ്മിക കാരണങ്ങളാല്‍ രാജി വയ്ക്കുന്നു എന്നാണ് രാധാകൃഷ്ണ പാട്ടീല്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച മകന്‍ സുജയ് വിഖെ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പും മഹാരാഷ്ട്രയില്‍ വരുന്നുണ്ട്.

മകന്‍ ബിജെപിയെ ചേര്‍ന്ന ശേഷം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കുറ്റപ്പെടുത്തി ആര്‍വി പാട്ടീല്‍ രംഗത്തെത്തിയിരുന്നു. ശരദ് പവാര്‍ തന്റെ പിതാവിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് സുജയ് പാര്‍ട്ടി വിടാന്‍ കാരണമായത് എന്നാണ് രാധാകൃഷ്ണ പാട്ടീല്‍ പറഞ്ഞത്. അഹമ്മദ് നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുജയിനെതിരെ താന്‍ പ്രചാരണം നടത്തില്ലെന്ന് രാധാകൃഷ്ണ പാട്ടീല്‍ അറിയിച്ചു. സുജയ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബാലാസാഹേബ് തൊറാട്ട് ആര്‍വി പാട്ടീലിനോട് ആവശ്യപ്പെട്ടിരുന്നു.

This post was last modified on March 19, 2019 3:51 pm