X
    Categories: കായികം

വിവാഹശേഷം ആറ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് മുന്‍ പാക് ക്രിക്കറ്റ് താരം

ഹാര്‍ദിക്കിന് പരിശീലനം നല്‍കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അവനെ മാറ്റാന്‍ തനിക്ക് സാധിക്കുമെന്ന് റസാഖ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദീക് പാണ്ഡ്യയെ പരിശീലിപ്പിക്കാന്‍ താന്‍ തയാറാണെന്ന് അറിയിച്ചതോടെ മുന്‍ പാക് താരം അബ്ദുല്‍ റസാഖ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകത്തെ മികച്ച ഓള്‍റൗണ്ടറാകാന്‍ പാണ്ഡ്യയെ സഹായിക്കാമെന്നായിരുന്നു താരം പറഞ്ഞത്. പലപ്പോഴും പന്തടിക്കുമ്പോള്‍ താരത്തിന് ബലന്‍സ് നഷ്ടപ്പെടുന്നു. ഹാര്‍ദിക്കിന് പരിശീലനം നല്‍കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അവനെ മാറ്റാന്‍ തനിക്ക് സാധിക്കുമെന്ന് റസാഖ് പറഞ്ഞിരുന്നു. ഇപ്പോള്‍  തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞാണ് അബ്ദുള്‍ റസാഖ്  ശ്രദ്ധിക്കപ്പെടുന്നത്.

തനിക്ക് അഞ്ചോ ആറോ വിവാഹേതരബന്ധം ഉണ്ടെന്ന് അബ്ദുള്‍ റസാഖ് ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കൂടാതെ ഓരോ ബന്ധത്തിനും ‘കാലാവധിയും ഉണ്ടായിരുന്നു’ എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ‘ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തോളം മുമ്പോട്ട് പോയി, ചിലത് ഒന്നര വര്‍ഷത്തോളം നീണ്ടുനിന്നു,’ 39കാരനായ മുന്‍ ക്രിക്കറ്റ് താരം പറഞ്ഞു. വിവാഹത്തിന് ശേഷമാണോ ഈ ബന്ധങ്ങള്‍ ഉണ്ടായിരുന്നതെന്ന് അവതാരകന്‍ ഒരിക്കല്‍ കൂടി ചോദിച്ചപ്പോള്‍ അതെ എന്ന് തന്നെയാണ് റസാഖ് കുറ്റസമ്മതം നടത്തിയത്. അയിഷ എന്ന പാക് യുവതിയെ ആണ് റസാഖ് വിവാഹം ചെയ്തത്. ഇവര്‍ക്ക് മൂന്ന് കുട്ടികളും ഉണ്ട്. പാക്കിസ്ഥാന്റെയും ലോകക്രിക്കറ്റിലെ തന്നെയും എണ്ണം പറഞ്ഞ ഓള്‍ റൗണ്ടര്‍മാരിലൊരാളായിരുന്നു അബ്ദുര്‍ റസാഖ്. 265 ഏകദിനമത്സരങ്ങളില്‍ നിന്നായി 5000 ത്തിലേറെ റണ്‍സും 250 ലേറെ വിക്കറ്റും നേടിയ ചുരുക്കം ചില ഓള്‍ റൗണ്ടര്‍മാരിലൊരാളാണ് റസാഖ്.

This post was last modified on July 18, 2019 4:26 pm