X
    Categories: കായികം

സച്ചിന്റെ ആ ലോകകപ്പ് റെക്കോര്‍ഡ് ഇനി പഴങ്കഥ; രണ്ടര പതിറ്റാണ്ടിന് ശേഷം അഫ്ഗാന്‍ താരത്തിന് നേട്ടം

മുന്‍ ശ്രീലങ്കല്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണ് ഖില്ലിന്റെ റോള്‍ മോഡല്‍.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍  അഫ്ഗാനിസ്ഥാന്‍ താരം ഇക്രം അലി ഖില്‍
ഇതിഹാസ താരം സച്ചിന്‍ ടെല്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്തു. ലോകപ്പിലെ പ്രായം കുറഞ്ഞ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് താരം നേട്ടം കൊയ്തത്. 27 വര്‍ഷം മുമ്പ് 1992 ലോകകപ്പില്‍ സച്ചിന്‍ നേടിയ 84 റണ്‍സാണ് ഖില്‍ തകര്‍ത്തത്. 18 വയസ് മാത്രം പ്രായമുളള താരം 93 പന്തില്‍ 86 റണ്‍സ് നേടി ഖില്‍ തിളങ്ങിയെങ്കിലും മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 23 റണ്‍സിന് പരാജയപ്പെട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചത് നേട്ടമായി കരുതുന്നുവെന്ന് ഖില്‍ പിന്നീട് പറഞ്ഞു.

മുന്‍ ശ്രീലങ്കല്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണ് ഖില്ലിന്റെ റോള്‍ മോഡല്‍. അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു.. ”സച്ചിനെ പോലെ ഇതിഹാസ താരത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്നു. അതില്‍ അഭിമാനമുണ്ട്. എന്നാല്‍ മുന്‍ ശ്രീലങ്കന്‍ കുമാര്‍ സംഗക്കാരയാണ് എന്റെ ഇഷ്ടപ്പെട്ട താരം.” ഖില്‍ പറഞ്ഞു.

This post was last modified on July 5, 2019 12:02 pm

Related Post
Leave a Comment