X
    Categories: കായികം

വില്യംസണിന്റെയും ധനഞ്ജയയുടെയും ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമോ? ഐസിസി പരിശോധിക്കും

ഐസിസി രൂപംനല്‍കുന്ന സംഘം 14 ദിവസത്തിനകം ഇവരുടെ ബൗളിങ് പരിശോധിക്കും

ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും ശ്രീലങ്കയുടെ അഖില ധനഞ്ജയയുടെയും ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണോയെന്ന് പരിശോധിക്കും. ഗാലെയില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരുവരുടെയും ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് മാച്ച് ഒഫീഷ്യല്‍സ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി.

രണ്ടുപേരും ഓഫ് ബ്രേക്ക് സ്പിന്നര്‍മാരാണ്. ഐസിസി രൂപംനല്‍കുന്ന സംഘം 14 ദിവസത്തിനകം ഇവരുടെ ബൗളിങ് പരിശോധിക്കും. അതിന്റെ ഫലം വരുന്നതുവരെ രണ്ടുപേര്‍ക്കും ബൗളിങ് തുടരാം. ആദ്യടെസ്റ്റില്‍ വില്യംസണ്‍ മൂന്ന് ഓവറേ എറിഞ്ഞുള്ളൂ. 73 ടെസ്റ്റുകളില്‍നിന്നായി 29 വിക്കറ്റുകളുണ്ട്. അതേസമയം, വളര്‍ന്നുവരുന്ന ഓള്‍റൗണ്ടറായ ധനഞ്ജയ ആറു ടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. 33 വിക്കറ്റുകളുണ്ട്. ഗാലെ ടെസ്റ്റില്‍ ആറു വിക്കറ്റുകളും വീഴ്ത്തി.