ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിപതറിയപ്പോള്‍ ചെറുത്തു നില്‍പ് നടത്തി ഇന്ത്യയ്്ക്ക് മാന്യമായ സ്‌കോര്‍ കുറിക്കുന്നതിന് സഹായിച്ചത് ചേതേശ്വര്‍ പുജാരയുടെ ഇന്നിംഗ്‌സായിരുന്നു. സെഞ്ചുറിക്ക് ശേഷം വേഗമാര്‍ജിച്ച പൂജാര 123ല്‍ നില്‍ക്കേ റണ്‍ ഔട്ടായതോടെ ഇന്ത്യന്‍ സ്‌കോറിന് വേഗവും ആയുസും കുറഞ്ഞു.
ഇന്ത്യയുടെ നിര്‍ണായക വിക്കറ്റായ പുജാര റണ്ണൗട്ടാകുകയായിരുന്നു. പാറ്റ് കമ്മിണ്‍സണാണ് പുജാരയെ അത്ഭുത ഫീൽഡിങ്ങിലൂടെ റണ്ണൗട്ടാക്കിയത്. ഓസ്‌ട്രേലിയയുടെ ആഡം ഗിൽക്രിസ്റ്റിനെ മറികടക്കുന്ന പ്രകടനമായിരുന്നു കമ്മിണ്‍സിന്റേത്. സെഞ്ച്വറി നേട്ടത്തിലിരിക്കെ ഇന്നിംഗ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സിംഗിള്‍ എടുക്കുന്നതിനിടെ കമ്മിണ്‍സിന്റെ അത്ഭുത ഡയറക്ട് ത്രോയിലൂടെയാണ് പുജാര പുറത്തായത്.പുജാര പുറത്തായപ്പോള്‍ ഇന്ത്യ 250/9 എന്ന നിലയിലായിരുന്നു. എന്നാല്‍ രണ്ടാം ദിനം ഒരു വിക്കറ്റ് ശേഷിക്കെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഒരു റണ്‍സ് പോലും കൂട്ടി ചേര്‍ക്കാന്‍ കഴിഞ്ഞില്ല.
Leave a Comment