X
    Categories: കായികം

ഈഡന്‍ഗാര്‍ഡനില്‍ ബംഗാളിനെ അട്ടിമറിച്ച് കേരളം; 13 പോയിന്റുമായി ബഹുദൂരം മുന്നില്‍

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 144 റണ്‍സ് ലീഡ് വഴങ്ങിയ ബംഗാള്‍ രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിന് പുറത്തായിരുന്നു. ഇതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 41 റണ്‍സിലൊതുങ്ങിയത്.

രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിംഗ്സില്‍ 41 റണ്‍സ് വിജയലക്ഷ്യത്തിലിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ മറികടന്നു. സ്‌കോര്‍: ബംഗാള്‍: 147, 184 കേരളം 291, 44/1. 26 റണ്‍സെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. അരുണ്‍ കാര്‍ത്തിക് 16ഉം രോഹണ്‍ പ്രേം രണ്ടും റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 144 റണ്‍സ് ലീഡ് വഴങ്ങിയ ബംഗാള്‍ രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിന് പുറത്തായിരുന്നു. ഇതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 41 റണ്‍സിലൊതുങ്ങിയത്.

രണ്ടാമിന്നിംഗ്സില്‍ മനോജ് തിവാരി മാത്രമാണ് ബംഗാള്‍ നിരയില്‍ പിടിച്ചു നിന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ 62 റണ്‍സാണ് തീവാരി ബംഗാളിനായി നേടിയത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗാള്‍ ഒരു ഘട്ടത്തില്‍ 115/2 എന്ന ശക്തമായ നിലയിലായിരുന്നു. പിന്നീട് 69 റണ്‍സെടുക്കുന്നതിനിടെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. കേരളത്തിനു വേണ്ടി സന്ദീപ് വാര്യര്‍ 5 വിക്കറ്റുകളും, ബേസില്‍ തമ്പി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 21.5 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് സന്ദീപ് അഞ്ച് വിക്കറ്റെടുത്തത്. 59 റണ്‍സ് വഴങ്ങി ബേസില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ ആന്ദ്രയ്ക്കെതിരെ കേരളത്തിന് സീസണിലെ രണ്ടാമത്തെ ജയമാണിത്.

This post was last modified on November 22, 2018 5:43 pm