X
    Categories: കായികം

കേരളത്തിന്റെ അവിശ്വസനീയ തിരിച്ചു വരവില്‍ മധ്യപ്രദേശിന് വിജയ ലക്ഷ്യം 190

നാലാം ദിവസമായ ഇന്ന്455 റണ്‍സിന് കേരളത്തിന്റെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും നഷ്ടമായി.

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ വമ്പന്‍ തിരിച്ചുവരവാണ് കേരളം നടത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ 63 റണ്‍സിനു എല്ലാവരും പുറത്താവുകയും രണ്ടാം ഇന്നിംഗ്‌സില്‍ 8 റണ്‍സിനിടെ 4 മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ മടങ്ങിയതും ടീം കൂറ്റന്‍ പരാജയത്തിലേക്ക് കൂപ്പ് കുത്തുമെന്നു തന്നെയലാണ് എല്ലാവരും കരുതിയത്. എന്നിട്ടും കേരളം കീഴടങ്ങാതെ പോരാടി,

സച്ചിന്‍ ബേബിയിലൂടെയും വിഷ്ണു വിനോദിന്റെയും മികവില്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടി. മധ്യപ്രദേശിനെ ബൗളിങ്ങിലൂടെ എറിഞ്ഞു വീഴത്തിയാല്‍ കേരളരത്തിന് ജയം നേടാം.  100/6 എന്ന നിലയില്‍ നിന്ന് മൂന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ 390/8 എന്ന നിലയില്‍ കളി അവസാനിച്ചിരുന്നു. നാലാം ദിവസമായ ഇന്ന്455 റണ്‍സിന് കേരളത്തിന്റെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും നഷ്ടമായി. ലീഡിനെക്കാളുപരി ടീം ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കി എന്നുള്ളത് കേരളത്തിന്റെ ആത്മവിശ്വാസത്തെ എറെ ഉയര്‍ത്തുവാന്‍ സഹായിക്കും.

ബംഗാളിനെ കീഴടക്കിയെത്തിയ ടീമിനു ആദ്യ ഇന്നിംഗ്‌സിലെ തകര്‍ച്ച നിരാശയേകുന്നതായിരുന്നു. മധ്യ പ്രദേശിനെ ചെറുത്ത് നിര്‍ത്താനാകാതെ 328 റണ്‍സ് വഴങ്ങിയപ്പോള്‍ ടീമിന്റെ മുന്നില്‍ ശ്രമകരമായൊരു ദൗത്യമായിരുന്നു ഉള്ളത്.

ഏഴാം വിക്കറ്റില്‍ ബേബിയും വിഷ്ണുവും ഒത്തുകൂടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അവിടെ നിന്ന് 199 റണ്‍സിന്റെ കൂട്ടുകെട്ട് നേടി ചായയ്ക്ക് ശേഷം 143 റണ്‍സ് നേടി സച്ചിന്‍ ബേബി പുറത്താകുമ്പോള്‍ വിഷ്ണു തന്റെ കന്നി ഫസ്റ്റ് ക്ലാസ് ശതകത്തിനു അരികിലായിരുന്നു. അക്ഷയ് കെസിയെ കുല്‍ദീപ് സെന്‍ വേഗത്തില്‍ പുറത്താക്കിയെങ്കിലും തുണയായി ബേസില്‍ തമ്പി എത്തിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കരകയറുകയായിരുന്നു. എന്നാല്‍ ശേഷിക്കുന്ന ബാറ്റസ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആയപ്പോള്‍ ഇന്ന് രാവിലെ തന്നെ കേരളത്തിന്റെ ഇന്നിംഗ് അവസാനിക്കുകയായിരുന്നു. 193 റണ്‍സെടുത്ത വിഷ്ണു വിനോദ് പുറത്താകാതെ നിന്നു.

This post was last modified on December 1, 2018 12:13 pm

Related Post
Leave a Comment