X

നെഞ്ചുവേദന; ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലാറയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

നെഞ്ചുവേദനയെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പാരെലിലെ സ്വകാര്യ ആശുപത്രിയില്‍ ലാറയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ലാറയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെസ്റ്റ് ഇൻഡീസിനായി 131 ടെസ്റ്റ് മൽസരങ്ങളും 299 ഏകദിനങ്ങളും ലാറ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 400 റൺസെടുത്ത ഏക ക്രിക്കറ്റ് താരമാണ് ലാറ.

കുറച്ചു മാസങ്ങളായി ഐപിഎലിന്റെ കമന്ററി ജോലികളുമായി ബന്ധപ്പെട്ട് മുംബൈയിലായിരുന്നു താരം ചിലവഴിച്ചിരുന്നത്. ഇപ്പോള്‍ ഐസിസി ലോകകപ്പിന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്റ്റുഡിയോയില്‍ ചിലവഴിക്കുകയായിരുന്നു താരം. താരത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഉടന്‍ ആശുപത്രി വിടുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.

This post was last modified on June 25, 2019 4:29 pm