X
    Categories: കായികം

ഉറക്കത്തിലായിരുന്ന സഹതാരത്തിന്റെ കാമുകിയെ ബലാത്സംഗം ചെയ്തു; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

ഉഭയസമ്മതത്തോടെയാണ് യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അലക്‌സിന്റെ വാദം.

ഉറക്കത്തിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്‌സ് ഹെപ്‌ബ്ബേണ്‍(23) ന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2017 ഏപ്രില്‍ ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

അലക്‌സിന്റെ സഹതാരമായിരുന്ന ജോ ക്ലാര്‍ക്കിനൊപ്പം ഉഭയസമ്മതത്തോടെ പരാതിക്കാരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന യുവതിയെ അലക്സ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഉറക്കത്തില്‍ തന്റെയൊപ്പം ക്ലാര്‍ക്ക് ആണെന്നായിരുന്നു യുവതി കരുതിയിരുന്നത്.

എന്നാല്‍, ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള ഭാഷ കേട്ടതോടെ ക്ലാര്‍ക്കല്ല കൂടെയുള്ളതെന്ന് മനസിലാക്കുകയായിരുന്നു. എന്നാല്‍, ഉഭയസമ്മതത്തോടെയാണ് തന്റെ ഒപ്പം യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അലക്‌സിന്റെ വാദം. എന്നാല്‍, കോടതി ഇത് തള്ളിക്കളഞ്ഞു. നേരത്തെ, സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കൗണ്ടി താരങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി കേസ് വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു.

This post was last modified on May 1, 2019 8:44 am

Related Post
Leave a Comment