X

അമേഠിയില്‍ തോല്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് പേടിയുണ്ടോ? പ്രിയങ്ക പറയുന്നത് ഇങ്ങനെ

അമേഠിയ്ക്ക് പുറമെ വയനാട് നിന്ന് കൂടി മത്സരിക്കാന്‍ തീരുമാനിച്ചത് രാഹുല്‍ ഗാന്ധിക്ക് പരാജയഭീതിയുള്ളത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിയ പ്രചാരണം.

“നിങ്ങളെന്താ തമാശ പറയുകയാണോ” എന്നാണ് രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രിയങ്ക പ്രതികരിച്ചത്. അമേഠിയ്ക്ക് പുറമെ വയനാട് നിന്ന് കൂടി മത്സരിക്കാന്‍ തീരുമാനിച്ചത് രാഹുല്‍ ഗാന്ധിക്ക് പരാജയഭീതിയുള്ളത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിയ പ്രചാരണം. അമേഠിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി അത്തരത്തില്‍ യാതൊരു പ്രശ്‌നവും രാഹുല്‍ ഗാന്ധിക്കില്ല എന്നാണ്.

വയനാട് മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വം കൂട്ടായി എടുത്തതാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത്. രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഞങ്ങളെല്ലാം രാഹുലിനെ പ്രോത്സാഹിപ്പിച്ചു. അമേഥിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനെ പിന്തുണച്ചു. അമേഠി ഡിസിസി രാഹുലിന് എല്ലാ പ്രോത്സാഹനവും പിന്തുണയും നല്‍കി.

രാഹുല്‍ ഉത്തരേന്ത്യയേയും ദക്ഷിണന്ത്യേയേയും പ്രതിനിധീകരിക്കുന്നതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. രാഹുലിന്റെ എതിരാളിയായ ബിജെപിയുടെ സ്മൃതി ഇറാനി മണ്ഡലത്തില്‍ നടത്തുന്ന സാരി വിതരണം അടക്കമുള്ള പരിപാടികളെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്ന പരിപാടിയാണ് എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

Related Post
Leave a Comment