X
    Categories: കായികം

ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ കളിക്കില്ല; ആന്ദ്രെ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്വെസ്റ്റിന്‍ഡീസ്.

ലോകകപ്പില്‍ നിന്ന് വെസ്‌റ്റെന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ പുറത്തായി. കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരം ടീമില്‍ നിന്ന് പുറത്തായത്. ഐസിസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ മത്സരത്തില്‍ റസല്‍ കളിക്കില്ലെന്ന് ഉറപ്പായി.

ന്യൂസീലന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ റസ്സലിനെ കൂടാതെയാണ് വിന്‍ഡീസ് ഇറങ്ങിയത്. ഇതിനു പിന്നാലെയാണ് താരം ലോകകപ്പ് ടീമില്‍നിന്നു പുറത്തായത്. മുന്‍നിര ബാറ്റ്‌സ്മാന്‍ സുനില്‍ ആംബ്രിസാണ് റസലിന് പകരക്കാരനായി എത്തുന്നത്. കഴിഞ്ഞ മാസം അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ 148 റണ്‍സടിച്ച് ശ്രദ്ധേയനായ താരമാണ് ആംബ്രിസ്. ഐസിസിയുടെ അംഗീകാരത്തോടെയാണ് റസ്സലിനു പകരം ആംബ്രിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.   പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്വെസ്റ്റിന്‍ഡീസ്. ഇന്ത്യയ്‌ക്കെതിരായ മല്‍സരമുള്‍പ്പെടെ ഇനിയുള്ള മൂന്നു മല്‍സരങ്ങളും ജയിച്ചാലേ വിന്‍ഡീസിന് സെമി പ്രതീക്ഷ സജീവമാക്കാനാകൂ.


Read – ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പുതിയ റെക്കോര്‍ഡ്

This post was last modified on June 24, 2019 9:44 pm