ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും പോരാട്ടത്തിനിറങ്ങുന്നു. ലോകകപ്പിലെ കിരീട ഫേവറേറ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ടീമിനുള്ളത്. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോല്‍വി വഴങ്ങിയത് ഇംഗ്ലീഷ് പടയുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വെകിട്ട് 3 മണിക്കാണ് മത്സരം
ഇന്നത്തെ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ക്ക് വെല്ലുവിളി ആകും. അടുത്ത മത്സരങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഈ മൂന്ന് ടീമുകളെയും 1992 നുശേഷം ലോകകപ്പില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചിട്ടില്ല.
അതേസമയം നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടി. പത്ത് പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്താണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിന്റെയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും ബാറ്റിംഗ് മികവും മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിംഗ് നിരയും ഓസീസിന് കരുത്താണ്. ആറു മത്സരങ്ങളില്‍ അഞ്ചിലും ജയം നേടി. തോറ്റത് ഇന്ത്യയോട് മാത്രം. എന്നാല്‍ ചിരവൈരികളായ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാണ്.
This post was last modified on June 25, 2019 12:20 pm