ഒരു മത്സരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഔട്ട് ഫീല്‍ഡര്‍മാര്‍ക്കൊപ്പമെത്തി റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്ക്‌സ്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇമാം ഉള്‍ ഹഖിനെ തകര്‍പ്പന്‍ ഡൈവിലൂടെ പുറത്താക്കിയതിന് ശേഷം മിന്നും ഫോമില്‍ കളിച്ചിരുന്ന ബാബര്‍ അസാമിനെ(66)യും 84 റണ്‍സെടുത്ത മുഹമ്മദ് ഹാഫിസിനെയും ഒടുവില്‍ പാക്കിസ്ഥാന് വേണ്ടി അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത ക്യാപ്റ്റന്‍ സര്‍ഫാറസ് അഹമ്മദിനെ(55) പുറത്താക്കിയതും ക്രിസ് വോക്ക്‌സിന്റെ ക്യാച്ചിലൂടെ ആയിരുന്നു. ഇതോടെ ഒരു ഏകദിനമത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുക്കുന്ന ഔട്ട് ഫീല്‍ഡര്‍ എന്ന നിലവിലുള്ള റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ക്രിസ് വോക്ക്‌സ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നാലു കാച്ചുകളാണ് താരം നേടിയത്.
1984 ല്‍ പാക്കിസ്ഥാന്‍ – ന്യുസിലാന്‍ഡ് മത്സരത്തില്‍ സലീം മാലീക്കാണ് ആദ്യമായി ഒരു ഏകദിന മത്സരത്തില്‍ തന്നെ നാലു ക്യാച്ച് നേട്ടം സ്വന്തമാക്കിയ ഔട്ട്ഫീല്‍ഡറെന്ന ആദ്യ റെക്കോര്‍ഡ് നേടിയത്. മുന്‍ ഇന്ത്യന്‍ താരം വി.വി എസ് ലക്ഷ്മണ്‍, ശിഖര്‍ ധവാന്‍ എന്നിവരും ഈ നീണ്ട പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
This post was last modified on June 3, 2019 9:31 pm
Leave a Comment