അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തില്‍ മലയാളിയായ ഉദ്യോഗസ്ഥനും ഉള്ളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് ആണ് വിമാനത്തിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സൂളൂര്‍ വ്യോമസേന താവളത്തിലാണ് വിനോദ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് ചൈന അതിര്‍ത്തിക്ക് സമീപം കാണാതായത്. എട്ട് ക്രൂ അംഗങ്ങളടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എം ഗാര്‍ഗ്, വിംഗ് കമാന്‍ഡര്‍ ചാള്‍സ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് മൊഹന്തി, ഫ്‌ളൈറ്റ് ലെഫ്.തന്‍വാര്‍, ഫളൈറ്റ്.ലെഫ്.ഥാപ്പ, സെര്‍ജന്റെ അനൂപ്, കോര്‍പ്പറല്‍ ഷരിന്‍, വാറണ്ട് ഓഫീസര്‍ കെകെ മിശ്ര, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ പങ്കജ്, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ എസ്‌കെ സിംഗ്, നോണ്‍ കോംബാറ്റന്റുമാരായ രാജേഷ് കുമാര്‍, പുട്ടാലി എന്നിവരാണ് വിനോദിന് പുറമെ
വിമാനത്തിലുണ്ടായിരുന്നത്.
ALSO READ: പര്‍വതാരോഹകര്‍ പോയ വഴിയില്‍ മൃതദേഹങ്ങള്‍ കണ്ടു: നന്ദാദേവിയില്‍ കാണാതായവരെ തിരയാന്‍ പോയ സംഘം
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 43ാം സ്‌ക്വാഡ്രന്റെ ഭാഗമായ വിമാനമാണ് കാണാതായത്. ടെയ്ല്‍ നമ്പര്‍ കെഎ 2752 ആണ്. ചൈന അതിര്‍ത്തിക്ക് സമീപം ജോര്‍ഹട്ടില്‍ ഉച്ചയ്ക്ക് 12.25 സമയത്താണ് വിമാനത്തിന് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടമായത്. അസമില്‍ നിന്ന് പുറപ്പെട്ട വിമാനം അരുണാചലിലെ മെചൂക്ക അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നു.
വ്യോമസേന ഉപമേധാവിയുമായി സംസാരിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. വിമാനം കണ്ടെത്താന്‍ ആവശ്യമായ നടപടികളെല്ലാം എയര്‍ഫോഴ്‌സ് നോക്കുന്നുണ്ട് – രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
2016 ജനുവരിയിലും സമാനമായ രീതിയില്‍ എഎന്‍ 32 വിമാനം കാണാതായിരുന്നു. ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പോയ വിമാനത്തെക്കുറിച്ച് ഇപ്പോളും യാതൊരു വിവരവുമില്ല. 29 പേരാണ് ആ വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്താനുള്ള സര്‍ച്ച് ഓപ്പറേഷന്‍ രണ്ട് മാസത്തിന് ശേഷം നിര്‍ത്തിവയ്ക്കുകയായിരുന്നു.
2009ല്‍ 13 പേരുമായി പോയ വിമാനം കാണാതായ അതേ സ്ഥലത്താണ് ഇപ്പോള്‍ വിമാനം കാണാതായിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്നും 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 2009 ജൂണിലാണ് സംഭവം. വ്യോമസേനയുടെ തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചു. ഇവരുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടന്നിരുന്നു.
This post was last modified on June 3, 2019 9:17 pm
Leave a Comment