ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. 62 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദീക് പാണ്ഡ്യയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 31 ഓവറില്‍ സ്‌കോര്‍ 92 ല്‍ നില്‍ക്കെ ആയിരുന്നു പാണ്ഡ്യയുടെ മടക്കം.
ജഡേജ(18), മഹേന്ദ്രസിങ് ധോണി (22) എന്നിവര്‍ ക്രീസില്‍. 37 ഓവറില്‍ ആറ് വിക്കറ്റിന് 126 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാലു പന്തില്‍ ഒന്ന്), ലോകേഷ് രാഹുല്‍ (ഏഴു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ആറു പന്തില്‍ ഒന്ന്), ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ ആറ്), ഋഷഭ് പന്ത് (56 പന്തില്‍ 32 റണ്‍സ്) ഹാര്‍ദീക് പാണ്ഡ്യ (62 പന്തുകളില്‍ നിന്ന് 32 റണ്‍സ്) എന്നിവരാണ് പുറത്തായത്. കിവീസിനായി മാറ്റ് ഹെന്റി മൂന്നും മിച്ചല്‍ സാന്റ്‌നര്‍ രണ്ടും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റൺസെടുത്തത്. ന്യൂസീലൻഡ് ഇന്നിങ്സിലെ ശേഷിച്ച 23 പന്തിൽ 28 റൺസാണ് പിറന്നത്. റോസ് ടെയ്‍ലർ (90 പന്തിൽ 74), ടോം ലാഥം (11 പന്തിൽ 10), മാറ്റ് ഹെൻറി (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചൽ സാന്റ്നർ (ആറു പന്തിൽ ഒൻപത്), ട്രെന്റ് ബോൾട്ട് (മൂന്നു പന്തിൽ മൂന്ന്) എന്നിവർ പുറത്താകാതെ നിന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് ഇന്നലെ നഷ്ടമായത്. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
This post was last modified on July 10, 2019 7:04 pm
Leave a Comment