X

കർണാടക: രണ്ട് എംഎൽഎമാർ കൂടി രാജിവച്ചു, ശിവകുമാർ മുംബൈയിൽ നിന്നും മടങ്ങുന്നു

വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ പ്രതികരിച്ചു.

കർണാടകയിലെ ഭരണ പക്ഷത്തെ രണ്ട് അക്കത്തിലേക്ക് ഒതുക്കി രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവച്ചതായി റിപ്പോർട്ട്. സിദ്ധരാമയ്യയുടെ അടുപ്പക്കാരനായ എംടിബി നാഗരാജ്. ഡോ. കെ സുധാകർ എന്നിവരാണ് ബുധനാഴ്ച വൈകീട്ടോടെ സ്പീക്കർക്ക് രാജി സമർപ്പിച്ചത്.

മുംബൈയിലെ ഹോട്ടലിന് മുന്നില്‍ വിമത എംഎല്‍എമാരെ കാണാതെ പോകില്ല എന്ന് നിലപാടെത്ത കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതിന് പിന്നാലെയാണ് രണ്ട് എംഎൽഎമാർ കൂടി രാജിവച്ചത്. അതിനിടെ സ്പീക്കർക്ക് രാജി സമർ‌പ്പിച്ചതിന് പിന്നാലെ കർണാടക വിധാൻ‌ സഭയിൽ നാടകീയ രംഗങ്ങളും അരങ്ങേറി. ഇന്ന് രാജ് സമർപ്പിച്ച ഡോ. കെ സുധാകറിനെ മന്ത്രി കെജി ജോർജ്ജിന്റെ മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയതായാണ് റിപ്പോർട്ട്. സുധാകറിനെ അനുനയിപിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിവരം. നിലവിൽ ഭരണ പക്ഷത്തുനിന്നും രാജിസമർപ്പിച്ചരുടെ എണ്ണം 16 ആയി ഉയർന്നു. അതേസമയം, കോൺഗ്രസ് അംഗം ഗണേശ് ഫുക്കരിയയും രാജിവയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, രാഷ്ട്രീയ പ്രതിസന്ധിയിൽ ഇതുവരെ കരയിലിരുന്ന ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു. 14 എംഎൽഎമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവര്‍ണർ വാജുഭായി വാലയെ കണ്ടു. സര്‍ക്കാരിനെ പുറത്താക്കാൻ ഗവർണർ തയ്യാറാകണമെന്നും ബിഎസ് യദ്യൂരപ്പ ആവശ്യപ്പെട്ടു.

എന്നാൽ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ പ്രതികരിച്ചു. നിയമപരമായേ മുന്നോട്ട് പോകൂ. ബിജെപി തിടുക്കപ്പെടുന്നതിന് അനുസരിച്ച് തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നാളെയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. രണ്ട് എംഎൽഎമാർ ഇന്ന് രാജി നൽകിയിട്ടുണ്ട്. എംഎൽഎമാരെ ഈ മാസം 17 ന് കാണുമെന്നും സ്പീക്കർ വ്യക്തമാക്കി.

അതേസമയം, മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന വിമത എംഎല്‍എമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറ് ബംഗളൂരുവിലേക്ക് മടങ്ങുന്നതായാണ് പുതിയ വിവരം. ഹോട്ടലിന് മുന്നിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതിന് പിന്നാലെയാണ് പോലീസ് സുരക്ഷയിൽ ശിവകുമാർ മടങ്ങാന്‍ തീരുമാനിച്ചത്. നോട്ടീസ് നല്‍കിയിട്ടും ഹോട്ടലിന് മുമ്പില്‍ നിന്നും മടങ്ങാത്ത സാഹചര്യത്തിൽ ശിവകുമാര്‍, എംഎല്‍എ നസീം ഖാന്‍, മിലിന്ദ് ദേവ്‍റ, ഗണേഷ് യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മഴ വക വയ്ക്കാതെ ആറ് മണിക്കൂറോളമാണ് ശിവകുമാര്‍ എംഎല്‍എമാരെ കാണാനായി നിന്നത്. എന്നാൽ യാത്രയുടെ ലക്ഷ്യം നിറവേറാതെയാണ് ഡികെയുടെ മടക്കമെന്നാണ് പുതിയ വിലയിരുത്തല്‍.

 

This post was last modified on July 10, 2019 7:03 pm

Related Post
Leave a Comment